Kerala

മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസി (16)ന് ഗുരുതരമായി പരിക്കേറ്റു.

മലപ്പുറത്ത് കെഎസ്ആര്‍ടിസിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
X

മലപ്പുറം: ചങ്ങരംകുളത്ത് ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ്സും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സത്താര്‍ (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പത്തനംതിട്ട ആങ്ങമൊഴി സ്വദേശി ഷിയാസി (16)ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.


അടൂര്‍- കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസ്സും സ്‌കൂള്‍ പുസ്തകങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.

ചങ്ങരംകുളം പോലിസ്, പൊന്നാനി ഫയര്‍ഫോഴ്‌സ്, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംഭവസ്ഥലത്തുവച്ച് തന്നെ സത്താര്‍ മരിച്ചിരുന്നു. സത്താറിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it