Kerala

ഓൺലൈൻ ക്ലാസിന് ടിവി കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

സംഭവത്തിൽ തിരുവനന്തപുരം മണമ്പൂർ നീറുവിള മാർക്കറ്റിന് സമീപമുള്ള രാജൻ എന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.

ഓൺലൈൻ ക്ലാസിന് ടിവി കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി
X

തിരുവനന്തപുരം: ഓൺലൈൻ ക്ലാസിന് ടിവി കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു. സംഭവത്തിൽ തിരുവനന്തപുരം മണമ്പൂർ നീറുവിള മാർക്കറ്റിന് സമീപമുള്ള രാജൻ എന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്തു. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിക്കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ടിവിയിൽ കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് മുമ്പും ഇയാൾ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പോലിസ് ഇൻസ്‌പെക്ടർ ഫിറോസ് ഐ, സബ് ഇൻസ്‌പെക്ടർമാരായ നിജാം വി, രാധാകൃഷ്ണൻ, തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it