Kerala

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് പഞ്ചായത്ത് അധികൃതർ വെള്ളമെടുക്കരുതെന്ന് നിർദേശിച്ചിരുന്നു.

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍
X

വയനാട്: വയനാട് വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കിയ പ്രതി അറസ്റ്റില്‍. ജനകീയ ഹോട്ടലിന് സമീപം തന്നെ മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞക്കുന്ന് സ്വദേശി മമ്മൂട്ടിയെയാണ് കമ്പളക്കാട് പോലിസ് പിടികൂടിയത്. രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്.

ഇതോടെ ഹോട്ടല്‍ അധികൃതര്‍ പരാതിപ്പെടുകയായിരുന്നു. മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് പഞ്ചായത്ത് അധികൃതർ വെള്ളമെടുക്കരുതെന്ന് നിർദേശിച്ചിരുന്നു.

ഇതിന് പിന്നിൽ ജനകീയ ഹോട്ടൽ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടർന്നാണ് മമ്മൂട്ടി കിണറിൽ സോപ്പ് കലക്കി ഒഴിച്ചത്. വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലർത്തിയതായി തെളിഞ്ഞാൽ പ്രതിക്കെതിരേ വധശ്രമത്തിനടക്കം കേസെടുക്കുമെന്ന് പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it