ചെരിപ്പിനുള്ളില്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

ചെരുപ്പിന്റെ തോല്‍ പൊളിച്ച് പ്രത്യേകം അറയുണ്ടാക്കി ഇതിനകത്ത് ഒളിപ്പിച്ച നിലയില്‍ 910 ഗ്രാം ഹാഷിഷാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ചെരിപ്പിനുള്ളില്‍ ഹാഷിഷ് കടത്താന്‍ ശ്രമിച്ചയാള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഹാഷിഷുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായി. തായേത്തേര് സ്വദേശി അജാസ് വലിയബല്ലത്താണ് അറസ്റ്റിലായത്. ചെരുപ്പിന്റെ തോല്‍ പൊളിച്ച് പ്രത്യേകം അറയുണ്ടാക്കി ഇതിനകത്ത് ഒളിപ്പിച്ച നിലയില്‍ 910 ഗ്രാം ഹാഷിഷാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടികൂടിയ ഹാഷിഷിന് ഏകദേശം ഏഴുലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ നിയമനടപടികള്‍ക്കായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.

RELATED STORIES

Share it
Top