മമതാ ബാനര്‍ജിയെ പിന്തുണച്ചും കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ക്കെതിരെ ഒളിയമ്പെയ്തും അഡ്വ ജയശങ്കര്‍
ധര്‍മ്മയുദ്ധത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗു വരെയുളള പാര്‍ട്ടികള്‍ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മടിച്ചു നില്‍്ക്കുന്നുവെന്നും ജയശങ്കര്‍

കൊച്ചി: മമതാ ബാനര്‍ജി വെറും പുലിയല്ല, രാജകീയ ബംഗാള്‍ വ്യാഘ്രമാണെന്ന് ഇടത് സഹയാത്രികന്‍ അഡ്വ.ജയശങ്കര്‍.തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഈ ധര്‍മ്മയുദ്ധത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുതല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗു വരെയുളള പാര്‍ട്ടികള്‍ മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രം മടിച്ചു നില്‍്ക്കുന്നുവെന്നും ജയശങ്കര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.സോമനാഥ് ചാറ്റര്‍ജിയെ തോല്‍പിച്ച് ലോക്‌സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച, സിംഗൂര്‍ വിഷയത്തില്‍ 26ദിവസം ഉണ്ണാവ്രതം അനുഷ്ഠിച്ച, 35കൊല്ലം നീണ്ട മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച, ടാറ്റായുടെ കാര്‍ ഫാക്ടറി പൂട്ടി കൃഷി ഭൂമി കര്‍ഷകര്‍ക്കു തിരിച്ചു കൊടുത്ത വീരവനിതയാണ് മമതാ ബാനര്‍ജിയെന്നും ജയശങ്കര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്ക മമതാ ബാനര്‍ജി നരേന്ദ്രമോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. രണ്ടിലൊരാള്‍ അടിപെടും വരെ മല്ലയുദ്ധപ്പോരാട്ടം.'അരേ ദുരാചാര നരേന്ദ്രമോദീ പരാക്രമം മമതയോടല്ല വേണ്ടൂ... എന്നു പറഞ്ഞാണ് ജയശങ്കര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
RELATED STORIES
വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT