Kerala

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ കാവിന്മൂല മിടാവിലോട് പാര്‍വതി നിവാസില്‍ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാന്‍ ശ്രീഗംഗാനഗര്‍ ഗവണ്‍മെന്റ് വെറ്ററിനറി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

കോളജ് ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടി ജീവനൊടുക്കി എന്ന വിവരം നവംബര്‍ 28ന് രാത്രിയാണ് നാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അഞ്ചരക്കണ്ടി) അച്ഛന്‍: വസന്തന്‍ (ഓട്ടോ ഡ്രൈവര്‍, കൊല്ലന്‍ചിറ). ഇവരുടെ ഏക മകളാണ് പൂജ.


Next Story

RELATED STORIES

Share it