- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിയെ പിടിച്ചിറക്കിയ സംഭവം: ബസ് പിടിച്ചെടുത്തു
പരപ്പനങ്ങാടി: സ്‌കൂള്‍ വിദ്യാര്‍ഥിയെ പെരുമഴയത്തു പിടിച്ചിറക്കിയ ബസ് ആര്‍ടിഒ പിടിച്ചെടുത്തു. മഞ്ചേരിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കു വരികയായിരുന്ന കൊരമ്പയില്‍ ബസ് ആണ് മലപ്പുറം ആര്‍ടിഒ പിടിച്ചെടുത്ത് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വേങ്ങരക്കടുത്ത സ്‌റ്റോപ്പിലാണ് കേസിനാസ്പദമായ സംഭവം. പരപ്പനങ്ങാടിയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കെ പി ഷാജഹാന്‍ ആണ് യാത്രക്കിടെ നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതു ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ പ്രവര്‍ത്തക റുബീന ആണ് വിവരം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയത്. 9-10 വയസ് തോന്നിക്കുന്ന കുട്ടിയെയാണ് തനിക്കിറങ്ങേണ്ടതായ സ്‌റ്റോപ്പില്‍ ഇറങ്ങാന്‍ കഴിയാത്ത കാരണം ഒന്നര കിലോമീറ്ററോളം അകലെയുള്ള സ്‌റ്റോപ്പില്‍ പിടിച്ചിറക്കിയത്. കുട്ടിയെ ഇറക്കിവിടാന്‍ പല തവണ കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ചെവിക്കൊണ്ടില്ല എന്നും പിന്നീട് ഉച്ചത്തില്‍ വിളിച്ചു ആക്രോശിച്ചതുകൊണ്ടാണ് കുട്ടിയെ പിടിച്ചിറക്കിയതെന്നും ഷാജഹാന്‍ പറയുന്നു.
നേരത്തെ ഇറങ്ങേണ്ടിയിരുന്ന സ്‌റ്റോപ്പില്‍ ഇറങ്ങിയ പെണ്‍കുട്ടി 'തന്റെ അനിയന്‍ ഇറങ്ങിയിട്ടില്ല 'എന്ന് വിളിച്ചു പറയുന്നതും കണ്ടിരുന്നതായി ഷാജഹാന്‍ പറഞ്ഞു .
കേസിനാസ്പദമായ ബസ് പിടിച്ചെടുത്തിട്ടുണ്ടെന്നും കുട്ടി എവിടെയാണെന്നൊക്കെയുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും മലപ്പുറം ആര്‍ടിഒ അനൂപ് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















