Kerala

റെയില്‍ പാളത്തില്‍ അറ്റ കുറ്റപ്പണി; അഞ്ചുദിവസം തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

അങ്കമാലിക്കും കളമശേരിക്കും ഇടയില്‍ റെയില്‍ പാളത്തില്‍ അറ്റ കുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി ഒമ്പതു മുതല്‍ അഞ്ചുദിവസം തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

റെയില്‍ പാളത്തില്‍ അറ്റ കുറ്റപ്പണി; അഞ്ചുദിവസം തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം
X

കൊച്ചി: അങ്കമാലിക്കും കളമശേരിക്കും ഇടയില്‍ റെയില്‍ പാളത്തില്‍ അറ്റ കുറ്റപ്പണി നടക്കുന്നതിനാല്‍ ജനുവരി ഒമ്പതു മുതല്‍ അഞ്ചുദിവസം തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.ഗുരുവായൂരില്‍ നിന്നു ജനുവരി രാത്രി 9.35 ന് പുറപ്പെടുന്ന ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ്(16128) 9,10,11,12,13 തിയതികളില്‍ രണ്ടു മണിക്കൂര്‍ 20 മിനിറ്റ് വൈകി രാത്രി 11.55 നു മാത്രമെ പുറപ്പെടുകയുള്ളു.മാംഗ്ലൂര്‍-തിരുവനന്തപരും എക്സ് പ്രസ്(16348) 10 ന് കറുക്കുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ രണ്ടു മണിക്കൂറും 11,12,13 തിയതികളില്‍ ഒരു മണിക്കൂര്‍ 40 മിനിറ്റും പിടിച്ചിടും.

മധുര-തിരുവനന്തപുരം അമൃത രാജ്യറാണി എക്സ്പ്രസ്(16344) 10,11,12,13 തിയതികളില്‍ അങ്കമാലിയില്‍ 40 മിനിറ്റ് പിടിച്ചിടും. പാറ്റ്ന-എറണാകുളം വീക്ക്ലി എക്സ്പ്രസ്(16360) 10 ന് ഒന്നര മണിക്കൂര്‍ അങ്കമാലിയില്‍ പിടിച്ചിടും. ഹസറത്ത് നിസാമുദീന്‍ രാജധാനി എകസ്പ്രസ്(12432) 10,11 തിയതികളില്‍ അങ്കമാലിയില്‍ അരമണിക്കൂര്‍ പിടിച്ചിടും. ശ്രീഗംഗാ നഗര്‍-കൊച്ചുവേളി വീക്ക്ലി എക്സപ്രസ് 10 നും വെരവല്‍-തിരുവന്തപുരം വീക്ക്‌ലി എക്‌സപ്രസ് 11 നും അങ്കമാലിയില്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റും പിടിച്ചിടും.

ഗാന്ധിധാം-നാഗര്‍കോവില്‍ വീക്കലി എക്‌സപ്രസ് 12 നും ഓഖ-എറണാകുളം വീക്ക്‌ലി എക്‌സപ്രസ് 13നും അങ്കമാലിയില്‍ രണ്ടു മണിക്കൂര്‍ 40 മിനിറ്റും പിടിച്ചിടും. ഹസറത്ത്-നിസാമുദീന്‍-തിരുവനന്തപുരം വീക്ക്‌ലി എക്‌സപ്രസ് 13ന് രണ്ടു മണിക്കൂര്-50 മിനിറ്റും, ഹൈദരാബാദ്-കൊച്ചുവേളി സ്്‌പെഷ്യല്‍ തീവണ്ടി 13 ന് ഒരു മണിക്കൂര്‍ 30 മിനിറ്റും അങ്കമാലിക്കും കറുകുറ്റിക്കുമിടയില്‍ പിടിച്ചിടുമെന്നും ദക്ഷിണ റെയില്‍വേ ്അറിയിച്ചു.




Next Story

RELATED STORIES

Share it