- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഅ്ദനി: ഭരണകൂട ഇടപെടല്‍ വൈകുന്നത് സംഘപരിവാരത്തെ തൃപ്തിപ്പെടുത്താന്‍- പിഡിപി
വിദഗ്ധപരിശോധനയ്ക്കായി ബംഗളൂരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് മഅ്ദനിയുടെ ആരോഗ്യകാര്യത്തിലെ ആശങ്ക പിഡിപി നേതാക്കള്‍ ബോധ്യപ്പെടുത്തിയതാണ്.

മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഭരണകൂട ഇടപെടലാവശ്യപ്പെട്ട് പിഡിപി സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം വൈസ് ചെയര്‍മാന്‍ വര്‍ക്
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യാവസ്ഥ അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലും അടിയന്തര ഇടപെടലിന് മടിക്കുന്ന ഭരണകൂടങ്ങള്‍ സംഘപരിവാരത്തെ ഭയപ്പെടുകയാണെന്ന് പിഡിപി വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പിഡിപി സംസ്ഥാന നേതാക്കള്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവ് നായകളുടെ ജീവനുവേണ്ടി പോലും ഭരണകൂടങ്ങള്‍ ഇടപെടുന്ന കാലത്താണ് മലയാളിയായ ഒരു പൊതുപ്രവര്‍ത്തകനും പ്രമുഖനായ ഇസ്‌ലാമിക മതപണ്ഡിതനുമായ മഅ്ദനിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായ സാഹചര്യത്തില്‍ അധികാരകേന്ദ്രങ്ങള്‍ കുറ്റകരമായ മൗനം തുടരുന്നത് ആരെ ഭയപ്പെട്ടാണെന്ന് പൊതുസമൂഹം മനസ്സിലാക്കുന്നുണ്ട്.
മഅ്ദനിയുടെ ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ നിലയിലും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും ജിഎഫ്ആര്‍ അപകടകരമായ നിലയില്‍ കുറയുകയും ചെയ്ത അവസ്ഥ മാസങ്ങളായി നിലനില്‍ക്കുകയാണ്. അടിയന്തരമായി രണ്ട് സര്‍ജറി ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ മതിയായ സുരക്ഷയോടെ ചികില്‍സ ലഭ്യമാക്കാനും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനും കഴിയുന്ന സാഹചര്യം ലഭ്യമായിട്ടില്ല. വിചാരണ ഒച്ചിഴയുന്ന വേഗതയില്‍ നടക്കുന്നതിനാല്‍ കോടതിയില്‍നിന്ന് പോലും ചികില്‍സയ്ക്ക് വേണ്ടുന്ന ഇളവുകള്‍ ലഭ്യമാവുന്നില്ല.
അടിയന്തരമായി വിദഗ്ധചികില്‍സ ലഭ്യമാവാത്ത സാഹചര്യമുണ്ടായാല്‍ മഅ്ദനിയുടെ ജീവന്‍തന്നെ അപകടത്തിലാവുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. വിദഗ്ധപരിശോധനയ്ക്കായി ബംഗളൂരു ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കണ്ട് മഅ്ദനിയുടെ ആരോഗ്യകാര്യത്തിലെ ആശങ്ക പിഡിപി നേതാക്കള്‍ ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍, ഈ സമയം വരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന ട്രഷറര്‍ എം എസ് നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, നിസാര്‍ മേത്തര്‍, അജിത്കുമാര്‍ ആസാദ്, മൈലക്കാട് ഷാ, യൂസുഫ് പാന്ത്ര, സുബൈര്‍ പടുപ്പ്, പിടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി നടയറ ജബ്ബാര്‍, വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ശശികുമാരി വര്‍ക്കല, ജില്ല ഭാരവാഹികളായ അഷ്‌റഫ് നഗരൂര്‍, ബീമാപള്ളി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കാനോടുന്ന പ്രതിപക്ഷം മഅ്ദനി വിഷയത്തില്‍ കുറ്റകരമായ മൗനം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ നടന്ന കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയില്‍ പ്രതിപക്ഷത്തിനും വിഷയങ്ങളില്‍ ഇടപെടുന്നതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. പ്രതിപക്ഷത്തിന്റെ ഈ മൗനം ജനാധിപത്യത്തിന് ഭൂഷണമല്ല. മലയാളിയായ ഒരു പൊതുപ്രവര്‍ത്തകന്‍ അന്തര്‍സംസ്ഥാനത്ത് ജീവന്‍ അപകടാവസ്ഥയിലായി കഴിയുമ്പോഴും ഇടപെടാന്‍ മടിക്കുന്ന അധികാര- രാഷ്ട്രീയനേതൃത്വങ്ങളുടെ നിലപാടിനെതിരെയുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കാഞ്ഞിരമറ്റം സിറാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ്, അന്‍വര്‍ താമരക്കുളം, സഫര്‍ മണക്കാട്, സുല്‍ഫി അണ്ടൂര്‍ക്കോണം, അജീര്‍ കിള്ളി, നവാസ് പ്ലാമൂട്ടില്‍, സത്താര്‍ പള്ളിത്തെരുവ്, അബ്ദുല്‍ മജീദ് വിഴിഞ്ഞം തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















