മദ്‌റസ അധ്യാപകര്‍ക്ക് ധനസഹായം: സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് സുന്നി യുവജനവേദി
മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് മുഅല്ലിമീംകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
![മദ്‌റസ അധ്യാപകര്‍ക്ക് ധനസഹായം: സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് സുന്നി യുവജനവേദി മദ്‌റസ അധ്യാപകര്‍ക്ക് ധനസഹായം: സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് സുന്നി യുവജനവേദി](https://www.thejasnews.com/h-upload/2020/05/13/107791-teachersss.jpg)
മലപ്പുറം: മദ്‌റസ അധ്യാപകര്‍ക്ക് മുഅല്ലിം ക്ഷേമനിധിയില്‍നിന്നും 2,000 രൂപ വീതം ധനസഹായം നല്‍കുമെന്നുള്ള പ്രഖ്യാപനം അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു സുന്നി യുവജനവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മൂലം ജോലിയില്ലാതെവരികയും സാമ്പത്തികരംഗം പൂര്‍ണമായും താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപനം വലിയ പ്രതീക്ഷയോടെയാണ് മദ്‌റസാ ജീവനക്കാര്‍ കണ്ടത്.
ക്ഷേമനിധിയില്‍ അംഗങ്ങളായ മുപ്പതിനായിരത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാല്‍, മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായപ്പോള്‍ ഫണ്ട് ലഭ്യമല്ലെന്ന കാരണം പറഞ്ഞ് മുഅല്ലിമീംകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. റമദാന്‍ നാളുകളും ഒപ്പം ചെറിയ പെരുന്നാളും അടുത്ത സാഹചര്യത്തില്‍ അടിയന്തരമായി ധനസഹായം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT