തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 80 ശതമാനം പോളിങ്; വോട്ടെണ്ണല്‍ ഇന്ന്
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും, കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലെയും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലെയും എറണാകുളം കോര്‍പറേഷനിലെ ഒരു വാര്‍ഡിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയില്‍ കള്ളിക്കാട് ഗ്രാമപ്പഞ്ചായത്തിലെ ചാമവിളപ്പുറം(83.55), ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി (78.92), കൊല്ലം ജില്ലയില്‍ ചിറ്റുമല ബ്ലോക്ക്പഞ്ചായത്തിലെ പെരുമണ്‍ (63.69), പത്തനംതിട്ട ജില്ലയില്‍ റാന്നി ഗ്രാമപ്പഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ് (72.93), ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി (78.9), കായംകുളം മുനിസിപ്പാലിറ്റിയിലെ എരുവ(78.27), കൈനകരി ഗ്രാമപ്പഞ്ചായത്തിലെ ഭജനമഠം(86.19), കരുവാറ്റ ഗ്രാമപ്പഞ്ചായത്തിലെ നാരായണ വിലാസം(86.63), കോട്ടയം ജില്ലയില്‍ നീണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫിസ്(74.15), എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷനിലെ വൈറ്റില ജനത(66.01), ഒക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ചേലാമറ്റം(79.7), കോട്ടപ്പടി ഗ്രാമപ്പഞ്ചായത്തിലെ പ്ലാമുടി (87.83), കുന്നുകര ഗ്രാമപ്പഞ്ചായത്തിലെ കുന്നുകര ഈസ്റ്റ് (86.6), തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കോലോത്തുംകടവ്(78.54), അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിളക്കുമാടം(87.43), പാലക്കാട് ജില്ലയില്‍ പാലക്കാട് മുനിസിപ്പാലിറ്റിയിലെ കല്‍പ്പാത്തി(79.96), തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്തിലെ കറുകപുത്തൂര്‍(83.13), അഗളി ഗ്രാമപ്പഞ്ചായത്തിലെ പാക്കുളം(69.44), നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ ലില്ലി(85.88), മലപ്പുറം ജില്ലയില്‍ കാവന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഇളയൂര്‍(84.39), വണ്‍ണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി(73.35), തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ (76.99), കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തിലെ പുതിയോട്ടും കണ്‍ണ്ടി(83.84), പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍(85.52), താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പള്ളിപ്പുറം(80.31), കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നരയംകുളം(87.47), വയനാട് ജില്ലയില്‍ നെന്‍മേനി ഗ്രാമപ്പഞ്ചായത്തിലെ മംഗലം(82.68), കണ്ണൂര്‍ ജില്ലയില്‍ കീഴല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എളമ്പാറ(83.2), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ കാവുമ്പായി(83.09), കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ വെള്ളാംഞ്ചിറ(75.02) ശതമാനവുമാണ് പോളിങ്.
RELATED STORIES
സംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 11:52 AM GMTകര്ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല് ഗാന്ധിയുടെ വാര്ത്താസമ്മേളനം-തല്സമയം
25 March 2023 9:19 AM GMT