ലൗ ജിഹാദ്: മെത്രാന്‍ സിനഡിന്റെ നിവേദനത്തില്‍ ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട് തേടി

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അണ്ടര്‍ സെക്രട്ടറി എ സെന്‍ഗുപ്തയാണ് ഡിജിപി ലോക് നാഥ് ബെഹ്‌റയോടെ റിപോര്‍ട് ആവശ്യപ്പെട്ട് കത്തയച്ചത്. 21 ദിവസത്തിനകം ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട് ലഭിക്കണമെന്നും അല്ലാത്ത പക്ഷം എന്‍സിഎം ആക്ട് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ലൗ ജിഹാദ്: മെത്രാന്‍ സിനഡിന്റെ നിവേദനത്തില്‍ ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട് തേടി

കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് ദേശീയ ന്യൂന പക്ഷ കമ്മീഷന്‍ സംസ്ഥാന ഡിജിപിയോട് റിപോര്‍ട് ആവശ്യപ്പെട്ടു.ഗവണ്‍മെന്റ് ഓഫ് ഇന്ത്യ അണ്ടര്‍ സെക്രട്ടറി എ സെന്‍ഗുപ്തയാണ് ഡിജിപി ലോക് നാഥ് ബെഹ്‌റയോടെ റിപോര്‍ട് ആവശ്യപ്പെട്ട് കത്തയച്ചത്.ജനുവരി 14 ന് സീറോ മലബാര്‍ സഭ സിനഡിന്റെ നിവേദനം ലഭിച്ചുവെന്നും ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട് സീറോ മലബാര്‍സഭ മെത്രാന്‍ സിനഡ് പാസാക്കിയ പ്രമേയമാണ് ഈ നിവേദത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നടക്കം ഐ എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന സംഭവമുണ്ടായിട്ടും പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ യഥാ സമയം നടപടിയെടുക്കുന്നതില്‍ പോലീസ് പരജായപ്പെട്ടുവെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നതായും ഡിജിപിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.ഇതു സംബന്ധിച്ച് വിശദമായ റിപോര്‍ട് 21 ദിവസത്തിനകം ലഭിക്കണമെന്നും അല്ലാത്ത പക്ഷം എന്‍സിഎം ആക്ട് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top