മലപ്പുറം വളാഞ്ചേരിയില്‍ ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു
BY NSH2 Feb 2021 2:20 AM GMT
X
NSH2 Feb 2021 2:20 AM GMT
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയുടെ ഡ്രൈവര്‍ തമിഴ്നാട് മധുകരൈ സ്വദേശി ശബരി എന്ന മുത്തുകുമാര്‍ (34), സഹായി പാലക്കാട് മലമ്പുഴ സ്വദേശി അയ്യപ്പന് (40) എന്നിവരാണ് മരിച്ചത്. ഇരുവരും 30 അടി താഴ്ചയിലേക്ക് വീണ ലോറിക്കടിയില്‍ നാലരമണിക്കൂറോളം കുടുങ്ങിക്കിടക്കുകയായിരുന്നു.
തിരൂരില്‍നിന്നും പൊള്ളാച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിപ്പോയ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. നാട്ടുകാരും പോലിസും നടത്തിയ വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശം സ്ഥിരം അപകടമേഖലയാണ്. ഈ അടുത്താണ് പഞ്ചസാര ലോഡുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT