Kerala

വിമാനത്തില്‍ യുവതിക്ക് സുഖപ്രസവമൊരുക്കി ; ഡോ.ഇന്‍ഷാദ് ഇബ്രാഹിമിന് എസ് ഡി പി ഐയുടെ ആദരം

എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ്, മണ്ഡലം കമ്മിറ്റി അംഗം അനൂപ് കുന്നുകര, എസ് ഡി പി ഐ കുന്നുകര പഞ്ചായത്ത് കണ്ടിറ്റി അംഗം ദുല്‍ഫിക്കര്‍ ഷാ എന്നിവര്‍ കുന്നുകരയിലെ വസതിയിലെത്തി ഡോ.ഇന്‍ഷാദ് ഇബ്രാഹിമിനെ പൊന്നാട അണിയിച്ചാണ് എസ് ഡി പി ഐ യുടെ ആദരവ് അര്‍പ്പിച്ചത്

വിമാനത്തില്‍ യുവതിക്ക് സുഖപ്രസവമൊരുക്കി ; ഡോ.ഇന്‍ഷാദ്  ഇബ്രാഹിമിന് എസ് ഡി പി ഐയുടെ ആദരം
X

കൊച്ചി : ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പ് എന്ന യുവതിക്ക് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്രയ്ക്കിടയില്‍ സുഖ പ്രസവത്തിന് സാഹചര്യമൊരുക്കിയ എറണാകുളം കുന്നുകര സ്വദേശിയായ ഡോ.ഇന്‍ഷാദ് ഇബ്രാഹിമിനെ എസ് ഡി പി ഐയുടെ നേതൃത്വത്തില്‍ ആദരിച്ചു.എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ്, മണ്ഡലം കമ്മിറ്റി അംഗം അനൂപ് കുന്നുകര, എസ് ഡി പി ഐ കുന്നുകര പഞ്ചായത്ത് കണ്ടിറ്റി അംഗം ദുല്‍ഫിക്കര്‍ ഷാ എന്നിവര്‍ കുന്നുകരയിലെ വസതിയിലെത്തി ഡോ.ഇന്‍ഷാദ്ഇബ്രാഹിമിനെ പൊന്നാട അണിയിച്ചാണ് എസ് ഡി പി ഐ യുടെ ആദരവ് അര്‍പ്പിച്ചത്.

ഏതാനും ദിവസം മുമ്പാണ് സംഭവം.ഏഴു മാസം ഗര്‍ഭിണിയായിരുന്ന പത്തനം തിട്ട സ്വദേശിനി മരിയ ഫിലിപ്പ് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ യാത്ര പുറപ്പെട്ടത്.രാത്രി ഏഴോടെ മരിയയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.ഈ സമയം വിമാനം കരിങ്കടലിനു മുകളിലായിരുന്നു.വിമാനത്തിലുണ്ടായിരുന്ന ഡോ. ഇന്‍ഷാദ്ഇബ്രാഹിം,ഡോ.റിച്ച എന്നിവര്‍ ഇടപെട്ട് യുവതിക്ക് പ്രസവത്തിനുള്ള സൗകര്യമൊരുക്കാന്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു.തുടര്‍ന്ന് വിമാനത്തില്‍ താല്‍ക്കാലിക പ്രസവ മുറി ഒരുക്കി.

ഡോക്ടര്‍മാര്‍ക്കൊപ്പം അഞ്ചു നേഴ്‌സുമാരും ചേര്‍ന്നു.വിമാനത്തിലുണ്ടായിരുന്ന തലയിണകളും തുണികളുമെല്ലാം ഉപയോഗിച്ചായിരുന്നു താല്‍ക്കാലിക പ്രസവമുറി ഒരുക്കിയത്.ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ മരിയ ഫിലിപ്പ് കുഞ്ഞിന് ജന്മം നല്‍കി. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി ഉടന്‍ തന്നെ സമീപത്തെ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it