Kerala

വോട്ടിനു ശേഷമുള്ള പ്രതികരണം ; മമ്മുട്ടിക്ക് ഹുങ്കെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

മമ്മൂട്ടി വോട്ട് ചെയ്തതിനു ശേഷം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ സപ്പോര്‍ട് ചെയ്താണ് സംസാരിച്ചത്.അവര്‍ രണ്ടു പേരും മാന്യന്മാരാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ മാന്യന്മാര്‍ അല്ല എന്നല്ലേ അര്‍ഥം.ഇത് കേട്ട് തന്റെ മകന്‍ അദ്ദേഹത്തോട് പോയി സംസാരിച്ചു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞത് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും താന്‍ അതു പറയുമ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനം തന്റെ മുന്നിലില്ലായിരുന്നു അതുകൊണ്ട് താന്‍ പറഞ്ഞില്ലെന്നായിരുന്നു മറുപടി.അപക്വമായ നടപടിയാണ് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

വോട്ടിനു ശേഷമുള്ള പ്രതികരണം ; മമ്മുട്ടിക്ക് ഹുങ്കെന്ന്  അല്‍ഫോന്‍സ് കണ്ണന്താനം
X

കൊച്ചി: വോട്ട് ചെയ്തതിനു ശേഷം നടന്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി എറണാകുളം ലോക് സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം.മമ്മൂട്ടിക്ക് ഹുങ്കാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മമ്മൂട്ടി വോട്ട് ചെയ്തതിനു ശേഷം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെ സ്ഥാനാര്‍ഥികളെ സപ്പോര്‍ട് ചെയ്താണ് സംസാരിച്ചത്.മലയാളത്തിന്റെ മെഗാസ്റ്റാറെന്നു പറയുന്ന വ്യക്തി രാവിലെ വോട്ടു ചെയ്തതിനു ശേഷം എല്‍ഡിഎഫ്,യുഡിഎഫ് സ്ഥാനാര്‍ഥികളെ ഇടവും വലവും നിര്‍ത്തിയിട്ട്് ഇവര്‍ രണ്ടു പേരും മാന്യന്മാരാണെന്ന് പറയുകയാണ്.അപ്പോള്‍ മറ്റുള്ളവര്‍ മാന്യന്മാര്‍ അല്ല എന്നല്ലേ ?.ഇത് കേട്ട് തന്റെ മകന്‍ അദ്ദേഹത്തോട് പോയി സംസാരിച്ചു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞത് താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും താന്‍ അതു പറയുമ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനം തന്റെ മുന്നിലില്ലായിരുന്നു അതുകൊണ്ട് താന്‍ പറഞ്ഞില്ലെന്നായിരുന്നു മറുപടി.അപക്വമായ നടപടിയാണ് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഹുങ്കാണ് അത്. താനാണ് കേരളത്തിന്റെ അഭിപ്രായം പറയേണ്ട ആള്. അതുകൊണ്ട് താന്‍ പറഞ്ഞിരിക്കുന്നു.അദ്ദേഹം അഭിപ്രായം പറയാന്‍ ആരാണ്. കേരളം സ്‌നേഹിച്ച് ബഹുമാനിച്ച് മെഗാസ്റ്റാറാക്കിയ അദ്ദേഹത്തിന് താനാണ് തീരുമാനിക്കുന്നതെന്നതരത്തില്‍ അഭിപ്രായം പറയാനുള്ള കപ്പാസിറ്റി എന്താണെന്നും അല്‍ഫോന്‍സ് കണ്ണന്താനം ചോദിച്ചു.

Next Story

RELATED STORIES

Share it