Kerala

സ്ഥാനാര്‍ഥികളുടെ കേസുകള്‍ പരസ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ലാബ് ഏര്‍പ്പെടുത്തണം : സി പി ഐ

സി പി ഐ ആദായനികുതി വകുപ്പിന് എല്ലാ വര്‍ഷവും കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കുന്നതാണ്. കമ്മീഷന്‍ അവശ്യപ്പെട്ടതു പ്രകാരം സ്ഥാനാര്‍ഥികളുടെ കേസുകള്‍ പരസ്യപ്പെടുത്തണമെങ്കില്‍ ലക്ഷങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ സിപി ഐയുടെ പക്കല്‍ അതിനുള്ള സാമ്പത്തിക ഭദ്രത കുറവാണ്. അതിനാല്‍ പ്രത്യേക സ്ലാബ് ഏര്‍പ്പെടുത്തുകയും ആ തുകക്ക് പരസ്യം നല്‍കണമെന്ന് മാധ്യമങ്ങള്‍ക്ക് നിരദേശം നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം

സ്ഥാനാര്‍ഥികളുടെ കേസുകള്‍ പരസ്യം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍  സ്ലാബ്  ഏര്‍പ്പെടുത്തണം : സി പി ഐ
X

കൊച്ചി : തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പത്ര മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സി പി ഐ സ്വാഗതം ചെയ്യുന്നതായും അതെ സമയം ആദായ നികുതി വകുപ്പിന് പാര്‍ട്ടികള്‍ നല്‍കുന്ന വരവ്, ചിലവ് കണക്കുകളുടെ അടിസ്ഥാനത്തില്‍ പരസ്യം നല്‍കുന്നതിന് പ്രത്യേക സ്ലാബ് ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തയ്യാറാകണമെന്നും സി പി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി.എറണാകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച വോട്ടും വാക്കും പരിപാടിയില്‍ പങ്കെടുചത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി ഐ ആദായനികുതി വകുപ്പിന് എല്ലാ വര്‍ഷവും കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കുന്നതാണ്. കമ്മീഷന്‍ അവശ്യപ്പെട്ടതു പ്രകാരം സ്ഥാനാര്‍ഥികളുടെ കേസുകള്‍ പരസ്യപ്പെടുത്തണമെങ്കില്‍ ലക്ഷങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ സിപി ഐയുടെ പക്കല്‍ അതിനുള്ള സാമ്പത്തിക ഭദ്രത കുറവാണെന്നും അതിനാല്‍ പ്രത്യേക സ്ലാബ് ഏര്‍പ്പെടുത്തുകയും ആ തുകക്ക് പരസ്യം നല്‍കണമെന്ന് മാധ്യമങ്ങള്‍ക്ക് നിരദേശം നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

അമേഠിയില്‍ ബിജെപിക്കെതിരായാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ വോട്ട് ചെയ്യുക. സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം അറിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കും. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം തിരിച്ചു വരുമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കേന്ദ്ര നേതൃത്വം ചര്‍ച്ചാവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് അടുക്കും തോറും കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂലമായ സ്ഥിതിയാണ്. ഇടതുപക്ഷത്തിന് അനുകൂലമായ കാറ്റാണ് കേരളത്തില്‍ കാണാന്‍ കഴിയുക. വരും ദിനങ്ങളില്‍ ഈ കാറ്റിനെ കൊടുംകാറ്റാക്കി മാറ്റാനാണ് എല്‍ഡിഎഫ് ശ്രമിക്കുക. കേരളത്തിലെ എല്‍ഡിഎഫിന് അനുകൂലമായ കാറ്റിനെ തടയാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. എന്നാല്‍ ഇത് വിലപ്പോവില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധങ്ങള്‍ മറയ്ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിന്റെ ഇരയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വമെന്നും ബിനോയ് വിശ്വം പറഞ്ഞു.കേരളത്തിലേക്കുള്ള രാഹുലിന്റെ വരവ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. തെക്കേ ഇന്ത്യയിലെ ബിജെപി അക്രമണത്തെ ചെറുക്കാനാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍ ബിജെപി അക്രമങ്ങളുടെ പ്രധാന സൂചിക വടക്കന്‍ സംസ്ഥാനങ്ങളാണ്. ബിജെപിക്കു വേരുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ പോലും മല്‍സരിക്കാന്‍ രാഹൂല്‍ തയ്യാറായില്ല. വയനാട്ടില്‍ ഇടതുപക്ഷം വിജയിക്കും. വയനാട് ഒരിക്കലും വലതുപക്ഷത്തിന്റെ സുരക്ഷിത മണ്ഡലമല്ലന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

അമ്പിളിയമ്മാവനെ വീട്ടിലെത്തിക്കുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയില്‍ കാണാന്‍ സാധിക്കുക. നടപ്പിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പഞ്ചാസാര പുരട്ടി കാണിക്കുന്നതാണ് ബിജെപി പ്രകടന പത്രികകളുടെ ശൈലി. സെക്കുലറിസം ഇല്ലെങ്കില്‍ ഇന്ത്യയില്ല. ബിജെപിയുടെ വരവ് സെക്കുലറിസം തകര്‍ക്കാനാണ്. ജനാധിപത്യ ആശയങ്ങളെ അവര്‍ വെറുക്കുന്നു. എന്ത് വില കൊടുത്തും മോദിയുടെ രണ്ടാം വരവിനെ തടയുക എന്ന രാഷ്ട്രീയ ആശയത്തിനു ഇടതു പക്ഷം മുന്‍കൈയ്യെടുക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു

Next Story

RELATED STORIES

Share it