Kerala

ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഉയരുന്നു; നടപടികള്‍ കര്‍ക്കശമാക്കി പോലിസ്

ജനങ്ങളുടെ ഭീതി കുറഞ്ഞതും ചില ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയതുമാണ് അനാവശ്യ യാത്രക്കാര്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഉയരുന്നു; നടപടികള്‍  കര്‍ക്കശമാക്കി പോലിസ്
X

തിരുവനന്തപുരം: കേരളം കൊവിഡ് വിമുക്തമായി വരുന്നതോടെ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സംസ്ഥാന പോലിസ്. കൂടുതല്‍ കര്‍ക്കശമായ പരിശോധനകള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ വ്യാഴാഴ്ച ലോക്ക് ഡൗണ്‍ കാലയളവിലെ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ അരങ്ങേറിയ ദിവസങ്ങളിലൊന്നായിരുന്നു. 2941 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പരിശോധനകള്‍ മറികടന്ന് കേരളത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ ഇനിയും കൂടുമെന്നാണ് സൂചന. രോഗവ്യാപന ഭീതി നിറഞ്ഞ് നിന്ന ലോക്ക് ഡൗണിന്റെ ആദ്യ രണ്ടാഴ്ച 20,054 കേസുകളാണുണ്ടായത്. 12,508 വാഹനങ്ങളും പിടിച്ചെടുത്തു.

എന്നാല്‍ രോഗം കുറഞ്ഞ തുടങ്ങിയ ഏപ്രില്‍ 5 മുതലുള്ള 12 ദിവസം കൊണ്ട് 28,254 കേസുകളായി. 19,780 വാഹനങ്ങളും പിടിച്ചെടുത്തു. ജനങ്ങളുടെ ഭീതി കുറഞ്ഞതും ചില ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയതുമാണ് അനാവശ്യ യാത്രക്കാര്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ഇളവുകള്‍ വരുമ്പോള്‍ ഇനിയും തിരക്ക് കൂടും. അതൊഴിവാക്കാനുള്ള പോലിസിന്റെ നിര്‍ദേശമാണ് ഒറ്റ ഇരട്ട വാഹന നിയന്ത്രണം.

തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിയമം ലംഘിച്ച് കേരളത്തിലെത്താന്‍ ശ്രമിക്കുന്നത് കൂടിയിട്ടുണ്ട്. ചരക്ക് വാഹനങ്ങളില്‍ ജീവനക്കാരുടെ വേഷത്തില്‍ സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചവരുമുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കുകയാണ് ഡിജിപി.

Next Story

RELATED STORIES

Share it