Kerala

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,699 കേസുകള്‍; കൂടുതല്‍ അറസ്റ്റ് കൊല്ലത്ത്

സിറ്റിയില്‍ 238 ഉം റൂറലില്‍ 133 ഉം ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 371 പേരാണ് അറസ്റ്റിലായിരിക്കുന്നത്.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,699 കേസുകള്‍; കൂടുതല്‍ അറസ്റ്റ് കൊല്ലത്ത്
X

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്രചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,699 പേര്‍ക്കെതിരേ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1,570 പേരാണ്. 1,205 വാഹനങ്ങളും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നത് കൊല്ലത്താണ്. സിറ്റിയില്‍ 238 ഉം റൂറലില്‍ 133 ഉം ഉള്‍പ്പടെ കൊല്ലം ജില്ലയില്‍ 371 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -63, 58, 45

തിരുവനന്തപുരം റൂറല്‍ - 61, 65, 44

കൊല്ലം സിറ്റി - 222, 238, 194

കൊല്ലം റൂറല്‍ - 131, 133, 92

പത്തനംതിട്ട - 85, 85, 76

കോട്ടയം - 73, 73, 21

ആലപ്പുഴ - 229, 240, 184

ഇടുക്കി - 92, 31, 17

എറണാകുളം സിറ്റി - 41, 45, 35,

എറണാകുളം റൂറല്‍ -120, 120, 79

തൃശൂര്‍ സിറ്റി - 91, 103, 74

തൃശൂര്‍ റൂറല്‍ - 60, 81, 48

പാലക്കാട് - 46, 53, 40

മലപ്പുറം - 111, 111, 28

കോഴിക്കോട് സിറ്റി - 113, 0, 111

കോഴിക്കോട് റൂറല്‍ - 13, 15, 7

വയനാട് - 67, 33, 52

കണ്ണൂര്‍ - 76, 80, 56

കാസര്‍ഗോഡ് - 5, 6, 2

Next Story

RELATED STORIES

Share it