Kerala

ലൈഫ് മിഷന്‍: യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു

കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നത്.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍: യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു
X

കൊച്ചി:ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബി ഐ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് സന്തോഷ് ഈപ്പനെ സിബി ഐ ചോദ്യം ചെയ്യുന്നത്.ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വടക്കാഞ്ചേരി നഗരസഭയില്‍ സിബി ഐ ഉദ്യോഗസ്ഥര്‍ എത്തി ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകളും സിബി ഐ കൊച്ചി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്.

ഈ ഫയലുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് സിബി ഐ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് വിവരം. ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് സിബി ഐ നേരത്തെ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. യൂനിടാക് ബില്‍ഡേഴ്‌സ് എംഡി സന്തോഷ് ഈപ്പന്‍,സെയിന്‍ വെഞ്ചേഴ്‌സ്,ലൈഫ് മിഷന്‍ പദ്ധതിയുടെ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് സിബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it