Kerala

ലൈഫ് മിഷന്‍: പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം;അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യവുമായി സിബി ഐ ഹൈക്കോടതിയില്‍

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മ്ഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.ഗൂഡാലോചനയില്‍ ഉന്നതര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഈ സഹാചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നും സിബി ഐ ചൂണ്ടിക്കാട്ടുന്നു

ലൈഫ് മിഷന്‍: പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രം;അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യവുമായി സിബി ഐ ഹൈക്കോടതിയില്‍
X

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍മാണത്തിലെ ക്രമക്കേടില്‍ അന്വേഷണത്തിനെതിരെ ഭാഗികമായി പുറപ്പെടുവിച്ചിരിക്കുന്ന സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബി ഐ ഹൈക്കോടതിയില്‍.ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.ഈ ഘട്ടത്തില്‍ പുറത്തുവന്നിരിക്കുന്ന ക്രമക്കേട് മ്ഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്.ഗൂഡാലോചനയില്‍ ഉന്നതര്‍ക്ക് പങ്കാളിത്തമുണ്ടെന്നും ഈ സഹാചര്യത്തില്‍ വിശദമായ അന്വേഷണം തുടരേണ്ടതുണ്ടെന്നും സിബി ഐ ചൂണ്ടിക്കാട്ടുന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ സിബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ സി ഇ ഒ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹരജിയില്‍ വിശദമായ വാദം കേട്ട കോടതി സര്‍ക്കാരിനെതിരെയുള്ള അന്വേഷണം താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂനിടാക് എംഡി സന്തോഷ് ഈപ്പനെതിരായ അന്വേഷണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.യുണിടാക് എംഡി സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ചേഴ്സ്, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സിബി ഐ കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

പദ്ധതിയില്‍ കേന്ദ്രര്‍ക്കാരിന്റെ എഫ്സിആര്‍എ ചട്ടം ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചുവെന്നാണ് സിബി ഐ പ്രധാനമായും വാദിച്ചിരുന്നത്.എന്നാല്‍ എഫ്സിആര്‍ എ നിയമം ലൈഫ് മിഷനില്‍ നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ ഉയര്‍ത്തിയത്.പിന്നീട് സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബി ഐ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it