Kerala

ലൈഫ് മിഷന്‍ കരാര്‍: അന്വേഷണത്തിന് സിബി ഐ; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

സിബി ഐയുടെ കൊച്ചി യൂനിറ്റാണ് കൊച്ചിയിലെ സിബി ഐയുടെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

ലൈഫ് മിഷന്‍ കരാര്‍: അന്വേഷണത്തിന് സിബി ഐ; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു
X

കൊച്ചി: ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ക്രമക്കേട് ആരോപണത്തില്‍ സിബിഐ കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ തെയ്തു.സിബി ഐയുടെ കൊച്ചി യൂനിറ്റാണ് കൊച്ചിയിലെ സിബി ഐയുടെ പ്രത്യേക കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിദേശത്തു നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതു സംബന്ധിച്ചു വിദേശനാണയ വിനിമയച്ചട്ടം സെക്ഷന്‍ 35 പ്രകാരമുള്ള കുറ്റമാണ് കേസില്‍ ചുമത്തിയിട്ടുള്ളത്

. നിലവില്‍ ആരെയും കേസില്‍ പ്രതിപ്പട്ടികിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തുടര്‍ നടപടിയായി കൊച്ചിയില്‍ രണ്ടിടത്ത് സിബിഐ റെയിഡ് നടത്തിയതയാണ് വിവരം.യുഎഇ റെഡ് ക്രസന്റുമായി യുണിടാക് ഉണ്ടാക്കിയ കരാര്‍ നിയമാനുസൃതമല്ലെന്നും പിഴവുകളുണ്ടെന്നുമാണ് ആരോപണം. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. വിദേശനിക്ഷേപം കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് കൈക്കൂലി വാങ്ങിയിരുന്നെന്നത് അടക്കമുള്ള ആരോപണമുണ്ട്.

Next Story

RELATED STORIES

Share it