മൂന്നുപേരില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കെത്തിയ അതിരമ്പുഴയില്‍ നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കെത്തിയ അതിരമ്പുഴയില്‍ നിന്നുള്ള എഴുപത്തഞ്ചുകാരിക്കാണ് രോഗം ബാധിച്ചതായി ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്.
കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിൽസ ഉറപ്പാക്കുന്നതിനായി നടത്തുന്ന അശ്വമേധം ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ഇവര്‍ പരിശോധനയ്ക്കെത്തിയത്. കൈ മടക്കിനോടു ചേര്‍ന്നുള്ള പാട് ആയിരുന്നു രോഗലക്ഷണം.
അശ്വമേധം പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 4,16,006 വീടുകളിലെ 14,75,239 പേരെ പരിശോധിച്ചു. 3,278 പേര്‍ക്ക് തുടര്‍പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. അതത് സ്ഥലങ്ങളിലെ ആശുപത്രികളില്‍ നടത്തുന്ന പരിശോധനയ്ക്കുശേഷം അന്തിമ സ്ഥിരീകരണത്തിനായി മെയ് 13, 14 തീയതികളില്‍ താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ത്വക്ക് രോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കും.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT