Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്

മുന്നണി വിപുലീകരിച്ചശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗവുമാണ് ചേരുന്നത്. ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്- ബി, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പുതിയ ഘടകകക്ഷികള്‍ പങ്കെടുക്കും. ഓരോ കക്ഷിയെയും പ്രതിനിധീകരിച്ച് രണ്ടുപേര്‍ വീതമെത്താനാണു നിര്‍ദേശിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്ന്
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുന്നണി വിപുലീകരിച്ചശേഷമുള്ള ആദ്യ എല്‍ഡിഎഫ് യോഗവുമാണ് ചേരുന്നത്. ഐഎന്‍എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ്- ബി, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പുതിയ ഘടകകക്ഷികള്‍ പങ്കെടുക്കും. ഓരോ കക്ഷിയെയും പ്രതിനിധീകരിച്ച് രണ്ടുപേര്‍ വീതമെത്താനാണു നിര്‍ദേശിച്ചിരിക്കുന്നത്. എല്‍ഡിഎഫ് വിപുലീകരണത്തോടു പരസ്യവിയോജിപ്പ് പ്രകടിപ്പിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഐഎന്‍എല്ലിനെയും പിള്ളയുടെ കേരളാ കോണ്‍ഗ്രസ്-ബിയെയും എല്‍ഡിഎഫിലെടുത്തതില്‍ വി എസ് കടുത്ത അമര്‍ഷത്തിലാണ്. ഈ തീരുമാനമെടുത്ത എല്‍ഡിഎഫ് യോഗത്തില്‍നിന്നു വിട്ടുനിന്ന വി എസ് അതിനുമുമ്പുള്ള യോഗത്തിലും പങ്കെടുത്തിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്് കേരളത്തിലെ വിവാദവിഷയങ്ങളും ചര്‍ച്ചയ്ക്കുവരും. ശബരിമല, ആലപ്പാട് ഖനനം എന്നീ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിക്കപ്പെടും. ആലപ്പാട് ഖനനവിഷയത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തില്‍ സിപിഐ എന്തുനിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ഉറ്റുനോക്കുന്നത്. ഇടതുമുന്നണിയുടെ കേരളയാത്രയെക്കുറിച്ചും വനിതാമതിലിനുശേഷമുള്ള മറ്റു രാഷ്ട്രീയപ്രചാരണപരിപാടികളെക്കുറിച്ചും ആലോചിക്കുമെന്നാണ് വിവരം.

ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യുഡിഎഫും ചര്‍ച്ച ചെയ്യും. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കേരളപര്യടനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനെ കൂടാതെ ജോസ് കെ മാണിയുടെ കേരളയാത്ര കേരളാ കോണ്‍ഗ്രസ്സും(എം) പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമാവണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ കേരള ജനപക്ഷം യുഡിഎഫിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍, കേരളാ കോണ്‍ഗ്രസും മുസ്്‌ലിം ലീഗും ജോര്‍ജിനെ മുന്നണിയിലെടുക്കരുതെന്ന കടുത്ത നിലപാടിലാണ്. യുഡിഎഫ് യോഗം വിശദമായി ചര്‍ച്ച ചെയ്തശേഷമാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.

Next Story

RELATED STORIES

Share it