Kerala

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സർക്കാരിന്റെ ആയിരം ദിനം ആഘോഷിക്കാൻ ചിലവഴിക്കുന്നത് കോടികൾ

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, ചലച്ചിത്ര മേള തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പല പരിപാടികളും പ്രളയ ദുരന്തത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു. അതിനിടെ ദുബൈയില്‍ നടത്തുന്ന ലോക് കേരള സഭയ്ക്ക് കോടികള്‍ മുടക്കുന്നതും വിവാദമായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് വാര്‍ഷിക ആഘോഷം പോലെ ആയിരം ദിനം കോടികള്‍ മുടക്കി സര്‍ക്കാര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം;  സർക്കാരിന്റെ ആയിരം ദിനം ആഘോഷിക്കാൻ ചിലവഴിക്കുന്നത് കോടികൾ
X

തിരുവനന്തപുരം: പ്രളയ ദുരന്തത്തിന്‍രെ ആഘാതം തീരും മുന്‍പേ, സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാന്‍ ചെലവഴിക്കുന്നത് കോടികള്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആയിരം ദിവസം ആഘോഷിക്കാന്‍ ഒമ്പതര കോടി ചെലവിടാനുള്ള പരിപാടികള്‍ക്കു പൊതുഭരണവകുപ്പാണ് അനുമതി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ധനവകുപ്പ് 700 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അനാവശ്യ ചിലവിനായി കോടികൾ നഷ്ടപ്പെടുത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, ചലച്ചിത്ര മേള തുടങ്ങി സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പല പരിപാടികളും പ്രളയ ദുരന്തത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ വെട്ടിചുരുക്കിയിരുന്നു. അതിനിടെ ദുബൈയില്‍ നടത്തുന്ന ലോക് കേരള സഭയ്ക്ക് കോടികള്‍ മുടക്കുന്നതും വിവാദമായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് വാര്‍ഷിക ആഘോഷം പോലെ ആയിരം ദിനം കോടികള്‍ മുടക്കി സര്‍ക്കാര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പതിവില്ലാതെ 1000 ദിനം ആഘോഷിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ആക്ഷേപമുണ്ട്.


പ്രളയബാധിതര്‍ക്കുള്‍പ്പെടെയുള്ള സഹായധന വിതരണം, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മുടങ്ങി കിടക്കുകയാണ്. 20ന് കോഴിക്കോട് ഉല്‍ഘാടനം ചെയ്യപ്പെടുന്ന പരിപാടികള്‍ 27ന് തിരുവനന്തപുരത്താണ് സമാപിക്കുക. എല്ലാ ജില്ലകളിലും പ്രചാരണ പരിപാടികളുടെ ചുമതല മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കിയിട്ടുണ്ട്. ജില്ലകള്‍ തോറും സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദര്‍ശനങ്ങള്‍ നടത്തുന്നതിന് ആകെ നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 സ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തി. മാധ്യമ കോണ്‍ക്ലേവ്, സെമിനാറുകള്‍, പുതിയ ആയിരം പദ്ധതികളുടെ ഉല്‍ഘാടനം എല്ലാംചേര്‍ത്താണ് ഒമ്പതര കോടി വകയിരുത്തിയത്.

Next Story

RELATED STORIES

Share it