Kerala

കുത്തകപാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്ക് നല്‍കിയതിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

ഭൂമി ഏറ്റെടുത്ത് 299 ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് നല്‍കിയ ഹരജികളാണ് സിംഗിള്‍ബെഞ്ച് തള്ളിയത്.ഭൂമിയുമായി ബന്ധപ്പെട്ട് ഹരജിക്കാരില്‍ ചിലര്‍ സിവില്‍ കോടതിയില്‍ കൊടുത്ത കേസിലെ നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി

കുത്തകപാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്ക് നല്‍കിയതിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: കൊല്ലം തെന്മലയില്‍ തങ്ങള്‍ കുഞ്ഞ് മുസ് ല്യാര്‍ക്ക് കുത്തകപാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുത്തു ഭൂരഹിതര്‍ക്ക് നല്‍കിയതിനെതിരെയുള്ള ഹരജി ഹൈക്കോടതി തള്ളി. കുത്തക പാട്ടത്തിനു നല്‍കിയിരുന്ന ഭൂമി ഏറ്റെടുത്ത് 299 ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് തങ്ങള്‍ കുഞ്ഞ് മുസ് ല്യാരുടെ മകന്‍ കമാലുദ്ദീന്‍ മുസ് ല്യാരും മറ്റു നാലുപേരും നല്‍കിയ ഹരജികളാണ് സിംഗിള്‍ബെഞ്ച് തള്ളിയത്.ഭൂമിയുമായി ബന്ധപ്പെട്ട് ഹരജിക്കാരില്‍ ചിലര്‍ സിവില്‍ കോടതിയില്‍ കൊടുത്ത കേസിലെ നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തെന്‍മലയിലെ 11 ഏക്കര്‍ 27 സെന്റ് ഭൂമി, തങ്ങള്‍ കുഞ്ഞ് മുസ് ല്യാര്‍ക്ക് 75 വര്‍ഷം മുമ്പ് തിരുവിതാകൂര്‍ രാജാവ് കുത്തകപാട്ടത്തിന് നല്‍കിയതാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതില്‍ 60 സെന്റ് കല്ലട ജലസേചന പദ്ധതിക്കായി സര്‍ക്കാരിന് തിരികെ നല്‍കി. ബാക്കി 10 ഏക്കര്‍ 67 സെന്റ് സ്ഥലമാണുള്ളത്. ഈ ഭൂമി കമാലുദ്ദീന്‍ മുസ് ല്യാര്‍ക്കും മറ്റും പിതാവ് ഇഷ്ടദാനമായി നല്‍കി. ഇഷ്ടദാനം നല്‍കിയത് കുത്തകപാട്ട ചട്ട ലംഘനമാണെന്നു കാട്ടി തഹസില്‍ദാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. മറുപടി നല്‍കാത്തതിനാല്‍ 2013 ജൂലൈ ഒന്നിന് കുത്തകപാട്ടം റദ്ദാക്കി.

Next Story

RELATED STORIES

Share it