ലക്കിടി വെടിവയ്പ്പ്: ദുരൂഹത നീക്കണമെന്ന് പോപുലര്‍ഫ്രണ്ട്
ജലീലിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

കോഴിക്കോട്: വയനാട് ജില്ലയിലെ ലക്കിടിയില്‍ മാവോവാദി സംഘടനയുടെ പ്രവര്‍ത്തകന്‍ സി പി ജലീല്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. ജലീലിന്റെ സഹോദരന്‍ അടക്കമുള്ളവര്‍ ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഏറ്റുമുട്ടല്‍ സംബന്ധിച്ച പോലിസ് ഭാഷ്യം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.
കൊല്ലപ്പെട്ട ജലീലിന് വെടിയേറ്റത് തലയുടെ പിന്‍ഭാഗത്താണെന്നത് ഏറ്റമുട്ടല്‍ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്. നേരത്തെ നിലമ്പൂര്‍ കരുളായിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ചും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുസംബന്ധിച്ച അവ്യക്തതകള്‍ ഇപ്പോഴും തുടരുകയാണ്. ഉത്തരേന്ത്യന്‍ മാതൃകയില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കേരളത്തിലും ആവര്‍ത്തിക്കുന്നുവെന്നത് ആശങ്കാജനകമാണെന്നും എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT