തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഉറപ്പായില്ല; സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തി തുണിക്കടകള്‍
ഇരിക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ സമരം നടത്തിയ ആലപ്പുഴയില്‍ 42 സ്ഥാപനങ്ങളിലെ പരിശോധനയില്‍ എട്ടിടത്തും തൃശൂരില്‍ 15 സ്ഥാപനങ്ങളില്‍ അഞ്ചിടത്തും നിയമലംഘനം തുടരുകയാണ്.

തിരുവനന്തപുരം: തുണിക്കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാതെ സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം തൊഴില്‍വകുപ്പ് നടത്തിയ പരിശോധനയിലാണ് നിരവധി സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളിലായി 121 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തി. അതേസമയം 237 സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പരിശോധന നടത്തിയ 13 സ്ഥാപനങ്ങളില്‍ ഒരിടത്ത് മാത്രമാണ് ഇരിപ്പിടമില്ലാത്തതായി കണ്ടെത്തിയത്. ഇരിക്കാനുള്ള അവകാശത്തിനായി സ്ത്രീകള്‍ സമരം നടത്തിയ ആലപ്പുഴയില്‍ 42 സ്ഥാപനങ്ങളിലെ പരിശോധനയില്‍ എട്ടിടത്തും തൃശൂരില്‍ 15 സ്ഥാപനങ്ങളില്‍ അഞ്ചിടത്തും നിയമലംഘനം തുടരുകയാണ്.
കോഴിക്കോട് 56 സ്ഥാപനങ്ങളിലെ പരിശോധനയില്‍ 19 ഇടങ്ങളിലും ഇരിപ്പിടമില്ല. മറ്റ് ജില്ലകളിലും തൊഴില്‍വകുപ്പ് പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
തൊഴിലാളികള്‍ക്ക് സൗകര്യം ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും അടിയന്തര നടപടി സ്വീകരിക്കാന്‍ വകുപ്പ് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
തുണിക്കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിയ്ക്കാന്‍ സൗകര്യം നല്‍കണമെന്നും കടകളില്‍ പണി ചെയ്യുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. വളരെക്കാലമായി ഈ മേഖലയിലുളള തൊഴിലാളികള്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയായിരുന്നു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT