- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിപ വൈറസ് പ്രചാരണം: കൊച്ചിയില്‍ പനി ബാധിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ 10 ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്.
കൊച്ചി: എറണാകുളത്ത് സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ വൈറസ് ബാധയുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലും മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുമാണ് പരിശോധനകള്‍ നടക്കുന്നത്. കഴിഞ്ഞ 10 ദിവസമായി രോഗിക്ക് കടുത്ത പനിയുണ്ട്. വൈറസ് ഏതെന്ന് സ്വകാര്യാശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.
ഫലം ലഭിച്ചശേഷമാവും ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. പനി ബാധിച്ച രോഗിയെ ആവശ്യമായ മുന്‍കരുതലോടെ പ്രത്യേക മുറിയിലാണ് ചികില്‍സിക്കുന്നത്. കൊച്ചിയില്‍ രോഗിക്ക് നിപ ബാധ സ്ഥിരീകരിച്ചെന്ന വ്യാജപ്രചാരണത്തിനെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജയും ജില്ലാ കലക്ടര്‍ വൈ സഫറുല്ലയും രംഗത്തെത്തിയിരുന്നു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നുമായിരുന്നു ഇരുവരുടെയും അഭ്യര്‍ഥന.
രോഗബാധ ഇല്ലാതിരിക്കാന്‍ കൃത്യമായ മുന്‍കരുതലുകളെടുത്തതാണ്. ഇനി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായി അത് ചികില്‍സിക്കാനുള്ള സംവിധാനങ്ങളുണ്ട്. മരുന്നുകള്‍ കഴിഞ്ഞ തവണ ആസ്‌ത്രേലിയയില്‍നിന്നെത്തിച്ചത് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാന്‍ സംസ്ഥാനം സുസജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയ രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















