Kerala

കുത്തിവര ആര്‍ട്ട് എക്‌സിബിഷന്‍ രണ്ടാം എഡിഷന്‍ 18, 19, 20 തിയ്യതികളില്‍

19നു വൈകീട്ട് 6.30നു ഗസല്‍ നൈറ്റ് അരങ്ങേറും

കുത്തിവര ആര്‍ട്ട് എക്‌സിബിഷന്‍ രണ്ടാം എഡിഷന്‍ 18, 19, 20 തിയ്യതികളില്‍
X

കോഴിക്കോട്: അതിജീവന കലാസംഘം സംഘടിപ്പിക്കുന്ന കുത്തിവര ആര്‍ട്ട് എക്‌സിബിഷന്റെ രണ്ടാം എഡിഷന്‍(കുത്തിവര 2.0) ഒക്ടോബര്‍ 18, 19, 20 തിയ്യതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തുമെന്ന് അതിജീവന കലാസംഘം സെക്രട്ടറി ടി മുജീബ് റഹ്മാന്‍ അറിയിച്ചു. മാറിയ ദേശീയ-അന്തര്‍ദേശീയ സാഹചര്യത്തില്‍ കലയ്ക്ക് അതിന്റേതായ കടമ നിര്‍വഹിക്കാനുണ്ട്. ഇതിന്റെ ഭാഗമായി 19നു വൈകീട്ട് 6.30നു ഗസല്‍ നൈറ്റ് അരങ്ങേറും. യുദ്ധങ്ങള്‍, അവയുടെ ഇരകള്‍, അഭയാര്‍ഥികള്‍, ജാതി-വംശീയ വെറുപ്പുകള്‍, ഹിന്ദുത്വ ഫാഷിസം,ആണവയുദ്ധങ്ങള്‍ തുടങ്ങിയ സമകാലിക വിഷയങ്ങളില്‍ ഊന്നിയുള്ള ആര്‍ട്ട് എക്‌സിബിഷനാണ് കുത്തിവര 2.0. സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന യുവ കലാകാരന്മാരുടെ കൂട്ടായ്മയായ അതിജീവന കലാസംഘം വരും വര്‍ഷങ്ങളിലും കുത്തിവരയുടെ പുതിയ മാനങ്ങള്‍ അവതരിപ്പിക്കുമെന്ന് സെക്രട്ടറി ടി മുജീബ് റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.



Next Story

RELATED STORIES

Share it