Kerala

പീരങ്കി കൊണ്ട് പോകാന്‍ പോലിസ് സന്നാഹവുമായി ഉദ്യോഗസ്ഥര്‍ എത്തി; നാട്ടുകാര്‍ വീണ്ടും തടഞ്ഞു

പയ്യോളി സിഐ എം ആര്‍ ബിജു ടൂറിസം ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പീരങ്കി കൊണ്ട് പോകാനുള്ള നീക്കം ഉപേക്ഷിച്ചു.

പീരങ്കി കൊണ്ട് പോകാന്‍ പോലിസ് സന്നാഹവുമായി ഉദ്യോഗസ്ഥര്‍ എത്തി;  നാട്ടുകാര്‍ വീണ്ടും തടഞ്ഞു
X

പയ്യോളി: കുഞ്ഞാലി മരക്കാര്‍ മ്യുസിയത്തിലെ പീരങ്കി കൊണ്ട് പോകാനുള്ള അധികൃതരുടെ നീക്കം വിഫലമായി. പീരങ്കി കൊണ്ട് പോകാന്‍ കണ്ണൂര്‍ ഡിടിപിസി ഡെസ്റ്റിനേഷന്‍ ഓഫിസര്‍ ജിതേഷിന്റെ നേതൃത്വത്തില്‍ എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്ന് രാവിലെ പത്ത് മണിയോടെ പോലിസ് സന്നാഹവുമായി എത്തിയ ഉദ്യോഗസ്ഥര്‍ പീരങ്കി വാഹനത്തില്‍ കയറ്റിയവിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് തടയുകയായിരുന്നു. പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നതിനാല്‍ കൂടുതല്‍ പോലിസ് സ്ഥലത്തെത്തി. പയ്യോളി സിഐ എം ആര്‍ ബിജു ടൂറിസം ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പീരങ്കി കൊണ്ട് പോകാനുള്ള നീക്കം ഉപേക്ഷിച്ചു. കഴിഞ്ഞ ആഴ്ച പീരങ്കി കൊണ്ട് പോകാന്‍ ഉദ്ദോഗസ്ഥര്‍ എത്തിയിയപ്പോള്‍ തടഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യ നാവിക പടത്തലവന്‍ ആയിരുന്ന കുഞ്ഞാലി മരക്കാരുടെ ഇരിങ്ങല്‍ കോട്ടക്കല്‍ മ്യുസിയത്തിലാണ് പീരങ്കി സൂക്ഷിച്ചിരിക്കുന്നത്.

ഷൗക്കത്ത് കോട്ടക്കല്‍, പി കുഞ്ഞാമു, എസ് വി സലീം, സി പി സദഖത്തുള്ള, പി പി അബ്ദുറഹിമാന്‍ ചെറിയാവി സുരേഷ് ബാബു, പടന്നയില്‍ പ്രഭാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.

Next Story

RELATED STORIES

Share it