Kerala

കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുന്നു; പരിഹാസവുമായി കെ ടി ജലീല്‍

സേട്ടു സാഹിബ് ഉള്‍പ്പെടെ മുസ്‌ലിം ലീഗിലെ പലരെയും പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അതേ അനുഭവമാണ് ഇനി കുഞ്ഞാലിക്കുട്ടിയേയും കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുന്നു; പരിഹാസവുമായി കെ ടി ജലീല്‍
X

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ പരിഹാസവുമായി കെ ടി ജലീല്‍ രംഗത്ത്. മുസ്‌ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണെന്നും ലീഗില്‍ ഇന്ന് നടന്നത് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താസമ്മേളനമാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനം മാതൃകാ പരമായിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് മര്യാദക്ക് കാര്യങ്ങള്‍ പറയാനായി. പി എം എ സലാമിന് സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം നാല് വാക്ക് പറയാന്‍ അവസരം കിട്ടിയെന്നും ജലീല്‍ കുട്ടിചേര്‍ത്തു.

ഇതു തന്നെയാണ് താന്‍ ഉദ്ദേശിച്ചത്. ലീഗില്‍ ശുദ്ധികലശം നടത്തേണ്ടി വരും. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം കുറയുകയാണ്. പാണക്കാട് കുടുംബത്തിന്റെ മേസരി പണി ആരെയും ഏല്‍പിച്ചിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പരാമര്‍ശം കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ സമൂഹം ആഗ്രഹിച്ചതാണ് ഇന്ന് ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്. മാഫിയാ രാഷ്ട്രീയത്തിനെതിരായ ശക്തമായ താക്കീതാണ് ഇന്ന് ലീഗ് വാര്‍ത്താസമ്മേളനത്തില്‍ നടന്നത്. പി കെ കുഞ്ഞാലിക്കുട്ടി ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചതെന്നും ജലീല്‍ വിശദീകരിച്ചു.

സേട്ടു സാഹിബ് ഉള്‍പ്പെടെ മുസ്‌ലിം ലീഗിലെ പലരെയും പുറത്താക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. അതേ അനുഭവമാണ് ഇനി കുഞ്ഞാലിക്കുട്ടിയേയും കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it