ക്രോസ് വോട്ടിങ് ആരോപണവുമായി കുമ്മനം

ന്യൂനപക്ഷ കേന്ദ്രീകരണം യുഡിഎഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമെന്നു എൽഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ പറഞ്ഞു

ക്രോസ് വോട്ടിങ് ആരോപണവുമായി കുമ്മനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഇതിനെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു.

എന്നാല്‍ ന്യൂനപക്ഷ കേന്ദ്രീകരണം യുഡിഎഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമെന്നു എൽഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ആയപ്പോള്‍ ഉണ്ടായിരുന്ന അതേ ആത്മവിശ്വാസമാണ് ഇപ്പോഴുമുള്ളത്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്നും ദിവാകരന്‍ പറഞ്ഞു

അതിനിടെ, പത്തനംതിട്ടയില്‍ നടന്നത് വാശിയേറിയ ത്രികോണ മത്സരമായിരുന്നുവെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി വിജയ പ്രതീക്ഷയില്‍ തന്നെയാണുള്ളത്. എല്ലാവരുടേയും പിന്തുണ ലഭിച്ചുവെന്നും വിജയം ഉറപ്പെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തിരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിച്ചിട്ടില്ലെന്നും ആന്റോ ആന്റണി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top