Kerala

കോഴിക്കോട് കാലാവസ്ഥ നിരീക്ഷണ റഡാര്‍ സ്ഥാപിക്കണമെന്ന് സമുദ്ര പഠന സര്‍വ്വകലാശാല

ഓഖിയും പ്രളയവും പോലുള്ള ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് സെമിനാര്‍ വിലയിരുത്തി

കോഴിക്കോട് കാലാവസ്ഥ നിരീക്ഷണ റഡാര്‍ സ്ഥാപിക്കണമെന്ന് സമുദ്ര പഠന സര്‍വ്വകലാശാല
X

കൊച്ചി: കേരളത്തിന് വേണ്ടിയുള്ള ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോഴിക്കോട് കാലാവസ്ഥ നിരീക്ഷണത്തിനുള്ള റഡാര്‍ സ്ഥാപിക്കണമെന്ന് കൊച്ചിയില്‍ സമാപിപ്പിച്ച അറബിക്കടലിലെ കാലാവസ്ഥ വ്യതിയാനങ്ങളും കേരളത്തിലെ പരിസ്ഥിതി ദുരന്തങ്ങളും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലാണ് ( കുഫോസ്) സമുദ്രഗവേഷകരും കാലാവസ്ഥ പഠന വിദഗ്ദരും നേവി ഉദ്യോഗസ്ഥരും പങ്കെടുത്ത രണ്ട് ദിവസത്തെ സെമിനാര്‍ നടന്നത്. ഓഖിയും പ്രളയവും പോലുള്ള ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് സെമിനാര്‍ വിലയിരുത്തി. കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍ സെമിനാറില്‍ മോഡറേറ്ററായിരുന്നു. പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞരും കാലാവസ്ഥ വ്യതിയാന ഗവേഷകരുമായ ഡോ.ജെ.സഞ്ജയ്, ഡോ.പ്രസന്നകുമാര്‍, ഡോ.കെ.മോഹന്‍കുമാര്‍, ഡോ.പി.വി.ജോസഫ് എന്നിവര്‍ കേരളത്തിലെ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ടി വി ശങ്കര്‍, പ്രഫ. വി എന്‍ സജ്ജീവന്‍, രജിസ്ട്രാര്‍ ഡോ.വി എം വിക്ടര്‍ ജോര്‍ജ് സംസാരിച്ചു

Next Story

RELATED STORIES

Share it