Kerala

കോള്‍പാടങ്ങള്‍ മല്‍സ്യസമൃദ്ധമെന്ന് കുഫോസ് സര്‍വെഫലം

ആറ് ഇനം വിദേശ മല്‍സ്യങ്ങളെയും കോള്‍പാടത്ത് കണ്ടെത്തി. നൈല്‍ നദിയിലെ തിലാപ്പിയ, സക്കര്‍മൗത്ത് ക്യാറ്റ് ഫിഷ് (സൗത്ത് അമേരിക്ക), മൊസാംബിക് തിലാപ്പിയ, ചൈനീസ് കാര്‍പ്പ് മല്‍സ്യങ്ങളായ ഗ്രാസ്, കോമണ്‍, സില്‍വര്‍ കാര്‍പ്പുകള്‍ എന്നിവയാണ് കോള്‍പ്പാടങ്ങളില്‍ കണ്ട വിദേശികള്‍.വിദേശ മല്‍സ്യ ഇനങ്ങളുടെ സാന്നിധ്യം കോള്‍പാടങ്ങളില്‍ കൂടി വരുന്നത് അപകടരമായ പ്രവണത.പൊന്നാനി കോള്‍പ്പടവാണ് മല്‍സ്യസമൃദ്ധിയില്‍ മുന്നില്‍. കുറവ് മല്‍സ്യസാന്നിധ്യമുള്ളത് അടാട്ട് കോള്‍പടവില്‍

കോള്‍പാടങ്ങള്‍ മല്‍സ്യസമൃദ്ധമെന്ന് കുഫോസ് സര്‍വെഫലം
X

കൊച്ചി തൃശൂര്‍, മലപ്പുറം ജില്ലകളിലായി മുപ്പതിനായിരം ഏക്കറിലായി പരന്ന് കിടക്കുന്ന കോള്‍പ്പാടങ്ങള്‍ നെല്ലുല്‍പാദന കേന്ദ്രങ്ങള്‍ മാത്രമല്ല, ഒട്ടേറെ മല്‍സ്യഇനങ്ങളുടെ കലവറ കൂടിയാണെന്ന് രണ്ട് ദിവസങ്ങളായി നടന്ന കോള്‍പ്പാട മല്‍സ്യസര്‍വ്വേ വ്യക്തമാക്കുന്നു. ലോക തര്‍ണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) ഗവേഷകരാണ് കോള്‍പ്പാടത്തെ മല്‍സ്യഇനങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. കുഫോസിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം വെള്ളാനിക്കര ഫോറസ്റ്ററി കോളജിലെ വിദ്യാര്‍ഥികളും കോള്‍പ്പാടത്തെ പക്ഷിനീരീക്ഷകരുടെ സംഘടനായായ കോള്‍ ബേര്‍ഡേഴ്‌സ് കലക്ടീവും പരിസ്ഥിതി പ്രവര്‍ത്തകരും സര്‍വ്വേയില്‍ പങ്കെടുത്തു.കൊടുങ്ങല്ലൂര്‍ മുതല്‍ പൊന്നാന്നി വരെ വ്യാപിച്ചു കിടക്കുന്ന കോള്‍പാട ശൃഖലയില്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് സര്‍വ്വേ സംഘം പഠനം നടത്തിയത്.

71 ഇനം മല്‍സ്യങ്ങളും 5 ഇനം ചെമ്മീനും 4 ഇനം ഞണ്ടുകളും 2 ഇനം കക്കചിപ്പി വര്‍ഗജീവികളെയും സര്‍വ്വയില്‍ കണ്ടെതി. കോള്‍പാടത്ത് കണ്ട 71 ഇനം മല്‍സ്യങ്ങളില്‍ 53 ഇനങ്ങള്‍ ശുദ്ധജല മല്‍സ്യങ്ങളാണ്. 18 ഇനങ്ങള്‍ കടലില്‍ പൊതുമായി കാണുന്നതും വളര്‍ച്ചാഘട്ടത്തില്‍ കോടപാട സന്ദര്‍ശനം നടത്തുന്നവയുമാണ്. ചെമ്പല്ലി,വാളത്താന്‍, ഏട്ടക്കൂരി, വറ്റ, പ്രാഞ്ഞല്‍ തുടങ്ങിയവാണ് കടലില്‍ നിന്ന് കോള്‍പാടത്ത് എത്തുന്ന പ്രധാന മല്‍സ്യങ്ങള്‍.വയമ്പ്, വിവിധയിനം പരലുകള്‍, ചില്ലന്‍കൂരി, വാള, മഞ്ഞക്കൂരി, വരാല്‍, കടു, കോലാന്‍, ആരല്‍, മലഞ്ഞീന്‍,പൂട്ട,പൂഞ്ഞാന്‍, തുടങ്ങിയവാണ് കോള്‍പ്പാടത്ത് സമൃദ്ധമായി കാണുന്ന ശുദ്ധജലമല്‍സ്യങ്ങള്‍ ഓരു ജല മല്‍സ്യങ്ങളായ കരിമീന്‍, പള്ളത്തി എന്നിവയുടെ സജീവ സാന്നിധ്യവും കോള്‍പാടങ്ങളിലുണ്ട്.ആറ് ഇനം വിദേശ മല്‍സ്യങ്ങളെയും കോള്‍പാടത്ത് കണ്ടെത്തി. നൈല്‍ നദിയിലെ തിലാപ്പിയ, സക്കര്‍മൗത്ത് ക്യാറ്റ് ഫിഷ് (സൗത്ത് അമേരിക്ക), മൊസാംബിക് തിലാപ്പിയ, ചൈനീസ് കാര്‍പ്പ് മല്‍സ്യങ്ങളായ ഗ്രാസ്, കോമണ്‍, സില്‍വര്‍ കാര്‍പ്പുകള്‍ എന്നിവയാണ് കോള്‍പ്പാടങ്ങളില്‍ കണ്ട വിദേശികള്‍.

വിദേശ മല്‍സ്യ ഇനങ്ങളുടെ സാന്നിധ്യം കോള്‍പാടങ്ങളില്‍ കൂടി വരുന്നത് അപകടരമായ പ്രവണതയാണെന്ന് സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ.എം കെ സജ്ജീവന്‍ പറഞ്ഞു. കഴിഞ്ഞ പ്രളയത്തില്‍ സ്വകാര്യ അക്വേറിയങ്ങളില്‍ നിന്നും മീന്‍കുളങ്ങളില്‍ നിന്നും വന്ന് ചേര്‍ന്നതാവും ബഹുഭൂരിപക്ഷം വിദേശ മല്‍സ്യങ്ങളും എന്നാണ് കരുന്നത്. ഇത്തരം വിദേശ മല്‍സ്യങ്ങള്‍ തദ്ദേശിയ മല്‍സ്യങ്ങളുടെ സ്വഭാവികമായ ആവാസവ്യവസ്ഥക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.കോള്‍പാടങ്ങളില്‍ പൊന്നാനി കോള്‍പ്പടവാണ് മല്‍സ്യസമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നത്. 45 ഇനം മല്‍സ്യയിനങ്ങളുടെ സാന്നിധ്യം ഈ പാടശേഖരങ്ങളില്‍ ഉള്ളതായി കണ്ടെത്തി. ഏറ്റവും കുറവ് മല്‍സ്യസാന്നിധ്യമുള്ളത് അടാട്ട് കോള്‍പടവിലാണ്.അശാസ്ത്രീയമായ മല്‍സ്യബന്ധനമാണ് കോള്‍പ്പാടത്തെ മല്‍സ്യസമ്പത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. നിരോധിക്കപ്പെട്ടതും ഉപയോഗിക്കാന്‍ പാടില്ലാത്തതുമായ ബാഗ്‌നെറ്റ് പോലുള്ള വലകള്‍ ഉപയോഗിച്ച് പൊടിമീനുകളെ അടക്കം കോരിയെടുക്കുന്ന മല്‍സ്യബന്ധന രീതി കോള്‍പാടങ്ങള്‍ വ്യാപകമാണ്.രാസകീട നാശിനികളുടെ ഉപയോഗം നിയന്ത്രിക്കുകയും സര്‍ക്കാര്‍ സഹായം നല്‍കി ജൈവ കൃഷി രീതി പ്രോല്‍സാഹിപ്പിക്കുകയും ചെയ്താല്‍ കോള്‍പാട ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടുകയും മല്‍സ്യസമൃദ്ധി ഇനിയും വര്‍ധിക്കുകയും ചെയ്യുമെന്നും ഡോ.എം കെ സജ്ജീവന്‍ ചൂണ്ടിക്കാട്ടി.


Next Story

RELATED STORIES

Share it