Kerala

കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം; 21 ദിവസത്തിനു ശേഷം ജയിലിന് പുറത്തേക്ക്

ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. ഇതോടെ സുരേന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി.

കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം; 21 ദിവസത്തിനു ശേഷം ജയിലിന് പുറത്തേക്ക്
X

കൊച്ചി: ശബരി മലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബിജെപി സംസ്ഥാന നേതാവ് കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. ഇതോടെ സുരേന്ദ്രന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങി.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും സുരേന്ദ്രന്‍ നല്‍കണം. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തേക്ക് വരുന്നത്.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെയും മകനെയും തടഞ്ഞതിനെ തുടര്‍ന്ന് സന്നിധാനം പൊലിസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സുരേന്ദ്രനെതിരേ ചുമത്തിയിരുന്നു.

Next Story

RELATED STORIES

Share it