Kerala

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എ, അഭിജിത് ഉൾപ്പടെ പത്തുപേർക്ക്പരിക്കേറ്റത്.

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്
X

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ.എസ്.യു. ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് നേരെയും സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേരെയും പോലിസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എ, അഭിജിത് ഉൾപ്പടെ പത്തുപേർക്ക്പരിക്കേറ്റത്. ഒരു പ്രകോപനവുമില്ലാതെയാണ് പോലിസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Next Story

RELATED STORIES

Share it