Kerala

കെ​എ​സ്ആ​ർ​ടി​സിയിൽ വി​ദ്യാ​ർ​ഥി​ ക​ൺ​സെ​ഷ​ൻ തു​ട​രും; അപേക്ഷകൾ തീർപ്പാക്കാൻ നിർദേശം

കെഎസ്ആർടിസി ഡിപ്പോകളിലും ചീഫ് ഓഫീസിലും തീർപ്പാകാതെ കിടക്കുന്ന എല്ലാ കൺസഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.

കെ​എ​സ്ആ​ർ​ടി​സിയിൽ വി​ദ്യാ​ർ​ഥി​ ക​ൺ​സെ​ഷ​ൻ തു​ട​രും;  അപേക്ഷകൾ തീർപ്പാക്കാൻ നിർദേശം
X

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സെ​ഷ​ൻ തു​ട​രു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി. പു​തു​താ​യി ക​ൺ​സെ​ഷ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. കാംപസ് ഫ്രണ്ട്, കെ​എ​സ്‌​യു വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.

മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ക​ണ്‍​സെ​ഷ​ന്‍ കെ​എ​സ്ആ​ർ​ടി​സി അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ക​ണ്‍​സ​ഷ​നു​ള്ള ആ​റാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ള്‍ കെ​ട്ടി​ട​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.



ഇതിനെതിരേ കാംപസ് ഫ്രണ്ടും കെ​എ​സ്‌​യുവും പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ കെഎസ്ആർടിസി എംഡിയുടെ ഓഫീസ് ഉപരോധിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം, കെഎസ്ആർടിസി ഡിപ്പോകളിലും ചീഫ് ഓഫീസിലും തീർപ്പാകാതെ കിടക്കുന്ന എല്ലാ കൺസഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. രണ്ടു ദിവസത്തിനകം അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകണം. ഈ നിർദേശം നടപ്പാക്കി രണ്ടു ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി നിരവധി പരാതിയുണ്ട്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും കൺസഷന് അർഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it