Kerala

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും

വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരെ കൊണ്ട് പോകാൻ നാല് സ്കാനിയ ബസുകൾ.

കെഎസ്ആർടിസിയുടെ സ്കാനിയ ബസുകൾ ഇനി വാടകയ്ക്കും
X

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കേറ്റതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി കെഎസ്ആർടിസിയുടെ ബസുകൾ സ്വകാര്യ- പൊതുമേഖല - സർക്കാർ സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്നു. ഇതിന്റെ ഭാ​ഗമായി തിരുവനന്തപുരം വി.എസ്.എസ്.സിയെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ളവരെ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ കൊണ്ടു പോകുന്നതിന് വേണ്ടി കെഎസ്ആർടിസിയുടെ 4 സ്കാനിയ ബസുകൾ വാടകയ്ക്ക് നൽകും.

ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്ന പിഎസ്എൽവി സി 49 എന്ന ഉപ​ഗ്രഹ വിക്ഷേപണത്തിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിൽ നിന്നും നാല് സ്കാനിയ ബസുകൾ ആണ് ഇപ്പോൾ വാടകയ്ക്ക് എടുത്തത്. വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരം വി.എസ്.സി.സിയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള ജീവനക്കാരെ ശ്രീഹരിക്കോട്ടയിലും കൊണ്ട് പോകുന്നതിനും, മടങ്ങി വരുന്നതിനുമാണ് ഉപയോ​ഗിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള സ്കാനിയ ബസുകളാണ് വി.എസ്.എസ് .സിക്ക് വാടകയ്ക്ക് നൽകുന്നത്. രാജ്യന്തര നിലവാരം ഉള്ള മൾട്ടി ആക്സിൽ ആണ് നൽകുക.

ബസുകളുടെ അകം ഹൈജീനിക്കും, പുതിയ മോഡലിലുള്ള ഡിസൈനി​ഗോഡു കൂടിയതുമാണ്. ഇത് പോലെ പല സ്ഥാപനങ്ങൾക്കും ആവശ്യപ്പെടുന്ന അത്രയും ബസുകൾ വാടകക്ക് കൊടുക്കാൻ തയ്യാറാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കൂടാതെ വിവാഹം ഉൾപ്പെടെയുള്ള ആവശ്യക്കാർക്കും ഇത്തരം ബസുകൾ വാടകയ്ക്ക് നൽകും.

Next Story

RELATED STORIES

Share it