Kerala

കെഎസ്ആര്‍ടിസി: എം പാനലുകാരെ ഒഴിവാക്കി പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി

എം പാനല്‍ കണ്ടക്ടര്‍മാര്‍ ഇത്രയും ജോലി ചെയ്തതിനാല്‍ അവര്‍ക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അത് സ്ഥാപിച്ചു കിട്ടാന്‍ അവര്‍ക്ക് ലേബര്‍ കോടതിയെയോ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാര്‍ക്ക് കെഎസ്ആര്‍ടിസി അനാവശ്യ പ്രതീക്ഷ നല്‍കിയെന്നും കോടതി വിമര്‍ശിച്ചു.

കെഎസ്ആര്‍ടിസി: എം പാനലുകാരെ ഒഴിവാക്കി പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പിഎസ്സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.എം പാനല്‍ കണ്ടക്ടര്‍മാര്‍ ഇത്രയും ജോലി ചെയ്തതിനാല്‍ അവര്‍ക്ക് നിയമപരമായ അവകാശങ്ങളുണ്ട്. അത് സ്ഥാപിച്ചു കിട്ടാന്‍ അവര്‍ക്ക് ലേബര്‍ കോടതിയെയോ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിനെയോ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാര്‍ക്ക് കെഎസ്ആര്‍ടിസി അനാവശ്യ പ്രതീക്ഷ നല്‍കിയെന്നും കോടതി വിമര്‍ശിച്ചു.പിഎസ് സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് മാത്രമാണ് നിയനത്തിന് അര്‍ഹതയുള്ളത്.ഇവര്‍ക്കാണ് നിയമനം നല്‍കേണ്ടത്.ഇവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത് ഇനി നടത്തുന്ന നിയമനങ്ങള്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിച്ചു വേണം നടത്താനെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.നിലവില്‍ എത്ര ഒഴിവുകളുണ്ടെന്ന് കോടതി കെഎസ് ആര്‍ടിസിയോട് ചോദിച്ചിരുന്നുവെങ്കിലും ഇതില്‍ വ്യക്തതയില്ലാത്ത മറുപടിയാണ് ലഭിച്ചിരിക്കുന്നത്.നിലവില്‍ അവധിയിലുള്ളവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമെ ഇക്കാര്യ വ്യക്തമായി പറയാന്‍ കഴിയുവെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്.ഭാവിയില്‍ കെഎസ്ആര്‍ആടിസിയില്‍ ഒഴിവുകള്‍ ഉണ്ടാകുമ്പോള്‍ പിഎസ് സിയുമായി ആലോചിച്ച് ചര്‍ച്ച ചെയ്ത് ധാരണയിലെത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it