Kerala

ജനതാ കർഫ്യൂ: കെഎസ്ആർടിസി സർവീസ് നടത്തില്ല

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനായി ഓരോ യൂണിറ്റധികാരികളും പ്രത്യേകം വ്യക്തിശ്രദ്ധ പുലർത്തണം.

ജനതാ കർഫ്യൂ: കെഎസ്ആർടിസി സർവീസ് നടത്തില്ല
X

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ കെഎസ്ആർടിസി സർവീസ് നടത്തില്ല. ജനതാകർഫ്യൂ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിന്വ ആശ്യമായ തരത്തിൽ തലേ ദിവസത്തേയും അന്നേ ദിവസത്തേയും സർവ്വീസുകൾ ക്രമീകരിക്കുന്നതിനോടനുബന്ധിച്ച നടപടിക്രമങ്ങൾ 3 സോണൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരും അടിയന്തിരമായി സ്വീകരിക്കണം. 22ന് രാവിലെ 7നും രാത്രി 9നും ഇടയിൽ ഒരു സർവ്വീസും നിരത്തിലിറങ്ങാൻ പാടില്ല. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനായി ഓരോ യൂണിറ്റധികാരികളും പ്രത്യേകം വ്യക്തിശ്രദ്ധ പുലർത്തണം. ബന്ധപ്പെട്ട സോണൽ എക്സിക്യൂട്ടീവ് ഡയറക്ടർമാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംഡി അറിയിച്ചു.

Next Story

RELATED STORIES

Share it