ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; മൽസ്യത്തൊഴിലാളികള്‍ നാളെ മുതല്‍ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്
കടല്‍ പ്രക്ഷുബ്ധമാവാൻ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്നു രാത്രി 12 മണിയോടെ അടുത്തുള്ള തീരത്തെത്തിച്ചേരണം. ഇന്നുരാത്രി 11.30 വരെ തീരത്ത് 1.5മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം.

തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടുവരുന്നതിനാല്‍ മൽസ്യത്തൊഴിലാളികള്‍ നാളെ മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും തമിഴ്‌നാട് തീരത്തും മൽസ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്നു രാത്രി 12 മണിയോടെ അടുത്തുള്ള തീരത്തെത്തിച്ചേരണമെന്നും അറിയിച്ചു. ഇന്നു രാത്രി 11.30 വരെ തീരത്ത് 1.5മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം.
കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25ഓടെ ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ട്.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT