Kerala

കെ എസ് ഷാന്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ജോണ്‍സണ്‍ കണ്ടച്ചിറ

വംശവെറിയും ജാതിമേല്‍ക്കോയ്മയും മനുസ്മൃതിയുമാണ് സംഘപരിവാരം. ഇത് സമൂഹത്തോട് വിളിച്ചുപറയാന്‍ നമുക്കാവണം. ഈ ദൗത്യമാണ് കെ എസ് ഷാന്‍ സമൂഹത്തില്‍ ചെയ്തത്. ഇത് രാജ്യനന്മക്ക് വേണ്ടിയാണ്. മുക്കതില്‍ ഉദാത്തമായ മാതൃകയുണ്ട്.

കെ എസ് ഷാന്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം: ജോണ്‍സണ്‍ കണ്ടച്ചിറ
X

പത്തനംതിട്ട: സാമുഹിക ജനാധിപത്യത്തിലൂടെ സൗഹൃദവും നീതിസമത്വവും രാജ്യത്ത് പുലരാനും രാജ്യത്തെ വീണ്ടെടുക്കാനുമുള്ള കര്‍മ്മപഥത്തില്‍ ജീവിതം ത്യാഗംചെയ്ത നേതാവാണ് രക്തസാക്ഷി കെ എസ് ഷാനെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.

വംശവെറിയും ജാതിമേല്‍ക്കോയ്മയും മനുസ്മൃതിയുമാണ് സംഘപരിവാരം. ഇത് സമൂഹത്തോട് വിളിച്ചുപറയാന്‍ നമുക്കാവണം. ഈ ദൗത്യമാണ് കെ എസ് ഷാന്‍ സമൂഹത്തില്‍ ചെയ്തത്. ഇത് രാജ്യനന്മക്ക് വേണ്ടിയാണ്. മുക്കതില്‍ ഉദാത്തമായ മാതൃകയുണ്ട്.

ഇരകളാക്കപ്പെടുന്നവരുടെ ചെറുത്ത് നില്‍പ്പിനെ സംഘ്പരിവാരത്തോട് ചേര്‍ത്ത് പറയുന്ന കമ്യൂണിസവും അവരുടെ സര്‍ക്കാറും താല്‍ക്കാലിക ലാഭത്തിന് വേണ്ടി ജനങ്ങളെ കമ്പളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍എസ്എസ് അനൂകൂല പോലിസ് നടപടിയാണ് സംസ്ഥാനത്ത് നടക്കുന്നത്. അതാണ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ടതിന് വ്യാപകമായി കേസെടുക്കുന്നതിലൂടെ നാം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി കനിവ് ട്രസ്റ്റ് ഹാളില്‍ സംഘടിച്ച സംഘ്പരിവാര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് റാന്നി, ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈജു ഉളമ, സിയാദ് നിരണം,

കാംപസ്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാന്‍ മൊഗ്രാല്‍, എസ്ഡിറ്റിയു ജില്ലാ ട്രഷറര്‍ സി പി നസീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ നിരണം, ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം സംസാരിച്ചു.

Next Story

RELATED STORIES

Share it