- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൃതി രാജ്യാന്തര പുസത്കമേളയക്ക് തിരശീല വീണു; മൂന്നാം പതിപ്പ് 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ കൊച്ചിയില്‍
രണ്ടു വര്‍ഷം കൊണ്ട് കൃതി ഒരു വികാരമായിരിക്കുകയാണ്. വലിയ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങള്‍ കൃതിയെ ഏറ്റെടുത്തത്. വര്‍ഗീയത വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് മതേതരമായ ഈ സാംസ്‌കാരിക സമാഗമം കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഏറെ നിര്‍ണായകമായി. പ്രളയത്തില്‍ തകര്‍ന്ന ഭൗതികസമ്പത്തുക്കള്‍ക്കൊപ്പം കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും തിരിച്ചു പിടിക്കുന്നതിനു ലക്ഷ്യമിട്ട് നല്‍കിയ 'ഭാവിയിലേയ്ക്കൊരു മടക്കയാത്ര' എന്ന ഇതിവൃത്തവും ഇതോടെ സാര്‍ത്ഥകമായെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നടന്നു വന്ന കൃതി രാജ്യാന്തര പുസത്കമേളയുടേയും വിജ്ഞാനോത്സവവത്തിന്റേയും രണ്ടാം പതിപ്പിന് തിരശ്ശീല വീണു. പ്രളയക്കെടുതികളില്‍ നിന്ന് പൂര്‍ണമായും കര കയറും മുമ്പേ വന്നിട്ടും കൃതിയെ വന്‍വിജയമാക്കിയ കേരളത്തിലെ മുുവന്‍ ്പപ്രസ്ഥാനങനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നന്ദി പറയുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.കൃതിയുടെ മൂന്നാം പതിപ്പ് കൊച്ചിയില്‍ 2020 ഫെബ്രുവരി 6 മുതല്‍ 16 വരെ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.രണ്ടു വര്‍ഷം കൊണ്ട് കൃതി ഒരു വികാരമായിരിക്കുകയാണ്. വലിയ ഉത്സവ പ്രതീതിയോടെയാണ് ജനങ്ങള്‍ കൃതിയെ ഏറ്റെടുത്തത്. വര്‍ഗീയത വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് മതേതരമായ ഈ സാംസ്‌കാരിക സമാഗമം കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഏറെ നിര്‍ണായകമായി. പ്രളയത്തില്‍ തകര്‍ന്ന ഭൗതികസമ്പത്തുക്കള്‍ക്കൊപ്പം കേരളീയ നവോത്ഥാനത്തിന്റെ മൂല്യങ്ങളെയും തിരിച്ചു പിടിക്കുന്നതിനു ലക്ഷ്യമിട്ട് നല്‍കിയ 'ഭാവിയിലേയ്ക്കൊരു മടക്കയാത്ര' എന്ന ഇതിവൃത്തവും ഇതോടെ സാര്‍ത്ഥകമായെന്ന് മന്ത്രി പറഞ്ഞു. അതിനൊപ്പം ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന കേരളത്തിലെ പുസ്തക പ്രസാധന-വിതരണ വിപണിയ്ക്കും വലിയ ഉണര്‍വാണ് കൃതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
248 സ്റ്റാളുകളിലായി 136 വന്‍കിട, ഇടത്തരം, ചെറുകിട പ്രസാധകര്‍ പങ്കെടുത്ത കൃതിയുടെ കേരളത്തിലെ ഇത്തരത്തില്‍പ്പെട്ട എക്കാലത്തെയും ഏറ്റവും വലിയ പുസ്തകമേളയായി.പുസ്തകമേളയുടെ ഭാഗമായി നടത്തിയ വിജ്ഞാനോത്സവമായിരുന്നു കൃതിയുടെ മറ്റൊരു സവിശേഷത. 175-ലേറെ എഴുത്തുകാരും വിഷയ വിദഗ്ധരും പങ്കെടുത്ത എഴുപതിലേറെ സെഷനുകള്‍ സാഹിത്യത്തിനൊപ്പം വൈജ്ഞാനിക വിഷയങ്ങള്‍ക്കും പ്രാധാന്യം നല്‍കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിലൂന്നി കേരളം 2.0നുള്ള ആശയങ്ങള്‍ക്കായി സാംസ്‌കാരികം, പാരിസ്ഥിതികം, സാമ്പത്തികം, അടിസ്ഥാനമേഖല എന്നീ നാല് വിഭാഗങ്ങളിലായാണ് സെഷനുകള്‍ വിന്യസിച്ചത്. രണ്ടാം പതിപ്പിന്റെ പങ്കാളി സംസ്ഥാനമായ തമിഴ്നാടുമായി ബന്ധപ്പെട്ട പരിപാടികളും സെഷനുകളും ഇവയ്ക്കൊപ്പം ശ്രദ്ധേയമായി. ഇന്ത്യന്‍ സാഹിത്യത്തിലെ ഏറ്റവും ആദ്യത്തെ വനിതാഇതിവൃത്തങ്ങളിലൊന്നായ ചിന്താവിഷ്ടയായ സീതയുടെ 100-ാം വാര്‍ഷികവും കൃതി 2019-ന്റെ ഉപഇതിവൃത്തങ്ങളിലൊന്നായി. പത്ത് ദിവസവും സന്ധ്യയ്ക്ക് അരങ്ങേറിയ ഉന്നത നിലവാരമുള്ള കലാപരിപാടികളും കൃതിയെ സമ്പന്നമാക്കിയെന്നും മന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















