Kerala

വാളയാര്‍ പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി 4ന് ഉപവസിക്കും

ഈമാസം 4ന് പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉപവാസം ഉദ്ഘാടനം ചെയ്യും.

വാളയാര്‍ പീഡനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുല്ലപ്പള്ളി 4ന് ഉപവസിക്കും
X

തിരുവനന്തപുരം: വാളയാറില്‍ പട്ടികജാതി വിഭാഗത്തിലെ രണ്ട് ബാലികമാരെ ബലാല്‍സംഗം ചെയ്തുകൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന 'മാനിഷാദ' ജനകീയ കൂട്ടായ്മയുടെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം നടത്തുമെന്ന് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

ഈമാസം 4ന് പാലക്കാട് കോട്ടമൈതാനിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ് ഉപവാസം. രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും . കോണ്‍ഗ്രസ്സ് നേതാക്കള്‍ പങ്കെടുക്കും.

നാളെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാളയാറിലെത്തി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിക്കും. നവംബര്‍ 5ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ ജനകീയ കൂട്ടായ്മയും മറ്റിടങ്ങളില്‍ ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രങ്ങളില്‍ ജനകീയ മുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല(തിരുവനന്തപുരം), മുന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍(കൊല്ലം), ജോസഫ് വാഴയ്ക്കന്‍(കോട്ടയം), ആന്റോ ആന്റണി എംപി(പത്തനംതിട്ട), ഡീന്‍ കുര്യാക്കോസ് എംപി(ഇടുക്കി), തമ്പാനൂര്‍ രവി(കോട്ടയം), ബെന്നി ബഹന്നാന്‍ എംപി(എറണാകുളം), ശൂരനാട് രാജശേഖരന്‍(തൃശൂര്‍), ആര്യാടന്‍ മുഹമ്മദ്(മലപ്പുറം), എം കെ രാഘവന്‍ എംപി(കോഴിക്കോട്), കെ പി കുഞ്ഞിക്കണ്ണന്‍(വയനാട്), കെ സുധാകരന്‍ എംപി(കണ്ണൂര്‍), രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി(കാസര്‍ഗോഡ്) എന്നിവര്‍ ജനകീയ മുന്നേറ്റ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it