രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പ്രസ്താവന നികൃഷ്ടമായ രാഷ്ട്രീയസംസ്‌കാരം: രമേശ് ചെന്നിത്തല
ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ വി പി സിങ് സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും രാജീവ് ഗാന്ധിക്കെതിരായ ഒരു അഴിമതി ആരോപണവും തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാര്യം മോദി ഓര്‍ക്കണം.

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് മരിച്ചതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന നികൃഷ്ടമായ രാഷ്ട്രീയസംസ്‌കാരത്തില്‍നിന്നുണ്ടായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ വി പി സിങ് സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിച്ചിട്ടും രാജീവ് ഗാന്ധിക്കെതിരായ ഒരു അഴിമതി ആരോപണവും തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാര്യം മോദി ഓര്‍ക്കണം. നാലാംഘട്ട തിരഞ്ഞെടുപ്പോടെ ബിജെപിയുടെ സാധ്യതയില്‍ കരിനിഴല്‍ വീഴുകയാണെന്ന് മോദിക്ക് മനസ്സിലായിത്തുടങ്ങി.
ബിജെപി ചരിത്രത്തിലില്ലാത്ത വണ്ണം പരാജയം നേരിടുകയാണ്. ആ ഭീതിയില്‍നിന്നാണ് രാജീവ് ഗാന്ധിക്കെതിരായ നികൃഷ്ടമായ ആരോപണങ്ങള്‍ മോദി ഉയര്‍ത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ പ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു രാജീവ് ഗാന്ധി. ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചതില്‍ പകരംവയ്ക്കാനാവാത്ത പങ്കാണ് അദ്ദേഹം വഹിച്ചത്. ഇന്ത്യയില്‍ ഇന്ന് കാണുന്ന എല്ലാ മഹത്തായ നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് അദ്ദേഹമായിരുന്നു. ഇത് മനസ്സിലാക്കാതെയാണ് നരേന്ദ്രമോദി രാജീവ് ഗാന്ധിക്കെതിരേ ഇത്തരത്തില്‍ അന്തസ്സില്ലാത്ത ആരോപണമുന്നയിച്ചതെന്ന് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT