Kerala

ആര്‍ത്തി മൂത്ത നേതാക്കള്‍ പപ്പയെ പറ്റിച്ചെന്ന് മകന്‍; കരാറുകാരന്റെ ആത്മഹത്യയില്‍ കെപിസിസി സമിതി തെളിവെടുപ്പ് നാളെ

ആര്‍ത്തി മൂത്ത നേതാക്കള്‍ പപ്പയെ പറ്റിച്ചെന്ന് മകന്‍; കരാറുകാരന്റെ ആത്മഹത്യയില്‍ കെപിസിസി സമിതി തെളിവെടുപ്പ് നാളെ
X

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള കെ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ തുക നല്‍കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ചെറുപുഴയിലെ കരാറുകാരന്‍ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മകന്‍ കെപിസിസിക്ക് അയച്ച കത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ പ്രതിരോധത്തിലാക്കുന്നു. മരണം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കെപിസിസി സമിതി വ്യാഴാഴ്ച തെളിവെടുപ്പിന് എത്താനിരിക്കെയാണ് മകന്‍ കത്തയച്ചത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് അടിയന്തിരമായി റിപോര്‍ട്ട് കൈമാറാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, കെ പി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് എന്നിവരാണ് സമിതി അംഗങ്ങള്‍. വ്യാഴാഴ്ച സംഘം ജോസഫിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തും.

''എന്തിനായിരുന്നു ഞങ്ങളുടെ കുടുംബത്തോട് ഈ ക്രൂരത കാണിച്ചത്. ഞങ്ങളെ അനാഥരാക്കിയത്. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം അണച്ചുകളഞ്ഞത്'' എന്ന് തുടങ്ങുന്ന കെപിസിസിക്ക് അയച്ച കത്തില്‍ ജോസഫിന്റെ മകന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഡെന്‍സ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ പ്രാദേശിക നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ്. നല്ല കോണ്‍ഗ്രസുകാരനായിരുന്ന പപ്പയെ എന്തിനാണ് സാര്‍ അവര്‍ ഇല്ലാതാക്കിയത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ ആരുമില്ലാതായി. അധ്വാനിച്ച കൂലിക്കു വേണ്ടി പലതവണ ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ കെഞ്ചിയെങ്കിലും ആര്‍ത്തി മൂത്ത ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പപ്പയുടെ കരാര്‍ തുക നല്‍കാതെ പറ്റിച്ചു. നാലാം തിയ്യതി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം പണം സംബന്ധിച്ച രേഖകളുമായി ലീഡര്‍ കെ കരുണാകരന്‍ സ്മാരക ആശുപത്രിയില്‍ പോയ പപ്പയെ പിന്നീട് ഞങ്ങള്‍ കാണുന്നത് ജീവനറ്റ ശരീരമാണ്. കോടികളുടെ അഴിമതി മറച്ചുവയ്ക്കാന്‍ പപ്പയെ ഇവിടുത്തെ പാര്‍ട്ടി നേതാക്കള്‍ ഇല്ലാതാക്കിയെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it