Kerala

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ പ്രതിനിധികള്‍ ടീമിലുണ്ടാവും. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശനകവാടങ്ങളില്‍ പോലിസിന്റെ പരിശോധനയുണ്ടാവും.

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷം; മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
X

കോഴിക്കോട്: കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ക്വിക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിക്കും. റവന്യൂ, പോലിസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ പ്രതിനിധികള്‍ ടീമിലുണ്ടാവും. ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, അങ്ങാടികള്‍ എന്നിവിടങ്ങളിലെ പ്രവേശനകവാടങ്ങളില്‍ പോലിസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്രവേശനം.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ പിഴചുമത്താനും നിര്‍ദേശം നല്‍കി. ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യുആര്‍ടികള്‍ നിശ്ചയിക്കും. ഇതനുസരിച്ച് പോലിസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിതസംഖ്യ പ്രകാരമുളള ആളുകള്‍ തിരികെപ്പോവുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക് വിധേയരാവാത്തവര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Next Story

RELATED STORIES

Share it