Kerala

കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്റര്‍; ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. വാഴപ്പള്ളി - 2, 15, വെള്ളൂര്‍ -8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസ് ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്റര്‍; ജില്ലയില്‍ ആകെ 51 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍
X

കോട്ടയം: ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിനെ ജില്ലാ കലക്ടര്‍ എം അഞ്ജന ഇന്‍സ്റ്റിറ്റിയൂഷനല്‍ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അണുനശീകരണം നടത്തിയ സ്ഥാപനം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തനം തുടരും. രോഗനിയന്ത്രണ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പഴയിടം മിഡാസ് പോളിമര്‍ കോംപൗണ്ട്‌സിനെ ക്ലസ്റ്ററുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ 13ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി. വാഴപ്പള്ളി - 2, 15, വെള്ളൂര്‍ -8 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 51 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.കോട്ടയം- 33, 12, 44,40,39

2. ചങ്ങനാശേരി - 34,1, 24, 29

3. ഈരാറ്റുപേട്ട - 3,6

4. ഏറ്റുമാനൂര്‍ - 7

ഗ്രാമപ്പഞ്ചായത്തുകള്‍

5. എരുമേലി- 19, 2, 23,7

6. ഉദയനാപുരം - 1,17

7. കുമരകം- 7, 12

8. മുണ്ടക്കയം - 20

9. വാഴപ്പള്ളി-19, 21, 1, 6

10. രാമപുരം - 16

11. മൂന്നിലവ്-5

12. കടപ്ലാമറ്റം - 3,10

13. വെള്ളൂര്‍ - 3

14. വാകത്താനം - 3

15. പാറത്തോട് - 19

16. അയര്‍ക്കുന്നം -19

17. മുളക്കുളം - 8

18. പായിപ്പാട് - 13

19. പനച്ചിക്കാട്-18, 12, 3

20. കുറിച്ചി - 5, 11

21. പൂഞ്ഞാര്‍ -2

22. കടനാട് - 13

23. അതിരമ്പുഴ-15

24. അയ്മനം - 11, 19

25. ചിറക്കടവ്-20

26. വെള്ളാവൂര്‍ - 7

27. കിടങ്ങൂര്‍ - 1,14

28. കുറവിലങ്ങാട് - 1

29. കൂട്ടിക്കല്‍ - 13

Next Story

RELATED STORIES

Share it