Kerala

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷം; അറസ്റ്റ്

പള്ളിയില്‍ വിശ്വാസാചാരങ്ങള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയ കോടതി ഉത്തരവ് നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയതോടെ ഒരുകൂട്ടം യാക്കോബായ വിഭാഗക്കാര്‍ എതിര്‍ക്കുകയായിരുന്നു.

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷം; അറസ്റ്റ്
X

കൊച്ചി: കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ വൈദികനു നേരെയുള്ള പ്രതിഷേധം സംഘര്‍ഷത്തിലെത്തി. പള്ളിയില്‍ വിശ്വാസാചാരങ്ങള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി നല്‍കിയ കോടതി ഉത്തരവ് നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയതോടെ ഒരുകൂട്ടം യാക്കോബായ വിഭാഗക്കാര്‍ എതിര്‍ക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായെത്തിയതോടെ പോലിസ് ഇടപെട്ടു. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരിക്കുകയും പോലിസുമായി ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരില്‍ ചിലരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.

യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന് പ്രവേശനം അനുവദിച്ച മൂവാറ്റുപുഴ മുന്‍സിഫ് കോടതി വിധി ഹൈക്കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ കോടതി വിധി നടപ്പാക്കാത്തതിനു പോലിസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥയിലേക്കെത്തിയത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ചെറിയപള്ളയില്‍ പ്രവേശിക്കാമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അനുകൂല വിധി സമ്പാദിച്ചയാള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിന് പകരം പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് പോലിസ് ചെയ്തത്. ഇതിനെതിരേ, കോടതികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടക്കാനുള്ള ബാധ്യത പോലിസിനുണ്ടെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കാനെത്തിയപ്പോഴാണ് പ്രതിഷേധവും സംഘര്‍ഷവുമുണ്ടായത്. കോതമംഗലം പള്ളി പരിസരത്ത് സംഘര്‍ഷമുണ്ടെന്ന വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തുന്നത്. പിറവം പള്ളിയിലും ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടരുകയാണ്.

Next Story

RELATED STORIES

Share it