കോതമംഗലം പള്ളി തര്‍ക്ക കേസ്: പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം
പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു

കൊച്ചി; യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി ആര്‍ പി എഫിനെ ഏല്‍പ്പിക്കണമെന്ന ഓര്‍ത്തോഡോക്സ് വിഭാഗം വൈദികന്‍ റമ്പാന്‍ തോമസ് പോളിന്റെ ഹരജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചത്.പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 19നാണ് ഡിവൈഎസ്പി കോടതിയില്‍ ഹാജരാകേണ്ടത്.റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്ന്് ഹരജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചത്. സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സി ആര്‍ പി എഫിനെ ഏല്‍പ്പിക്കണമെന്നും റമ്പാന്‍ തോമസ് പോള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എ.ഹരിപ്രസാദാണ് കേസ് പരിഗണിച്ചത്.
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT